പോത്തിറച്ചി കുരുമുളകിട്ട് വരട്ടിയെടുത്താലോ ?
ചേരുവകള്‍
1. പോത്തിറച്ചി – അരക്കിലോ
2. വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂണ്‍
3. പെരുംജീരകം – ഒരു ചെറിയ സ്പൂണ്‍
4. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – രണ്ടു ചെറിയ സ്പൂണ്‍
വെളുത്തുള്ളി – 10 വലിയ അല്ലി
സവാള – മൂന്ന്, അരിഞ്ഞത്
പച്ചമുളക് – മൂന്ന്, നെടുകെ പിളര്‍ന്നത്
കറിവേപ്പില – രണ്ടു തണ്ട്
ഉപ്പ് – പാകത്തിന്
5. മല്ലിപ്പൊടി – രണ്ടു വലിയ സ്പൂണ്‍
കുരുമുളകുപൊടി – ഒരു ചെറിയ സ്പൂണ്‍
ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂണ്‍
ഇറച്ചിമസാലപ്പൊടി – ഒരു വലിയ സ്പൂണ്‍
പെരുംജീരകംപൊടി – അര ചെറിയ സ്പൂണ്‍
6. തക്കാളി – രണ്ട്, അരിഞ്ഞത്
മല്ലിയില അരിഞ്ഞത് – രണ്ടു വലിയ സ്പൂണ്‍
ഉപ്പ് – പാകത്തിന്
7. വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂണ്‍
8. തേങ്ങാക്കൊത്ത് – രണ്ടു വലിയ സ്പൂണ്‍
ഉലുവ – കാല്‍ ചെറിയ സ്പൂണ്‍
വറ്റല്‍മുളക് – നാല്
കറിവേപ്പില – നാലു തണ്ട്
9. ചുവന്നുള്ളി അരിഞ്ഞത് – ഒരു കപ്പ്
10. മല്ലിയില അരിഞ്ഞത് – രണ്ടു വലിയ സ്പൂണ്‍
പാകം ചെയ്യുന്ന വിധം
ഇറച്ചി കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കുക.
വെളിച്ചെണ്ണ ചൂടാക്കി പെരുംജീരകം മൂപ്പിച്ച ശേഷം നാലാമത്തെ ചേരുവ ചേര്‍ത്തു നന്നായി വഴറ്റുക.
ഇതിലേക്ക് അഞ്ചാമത്തെ ചേരുവ ചേര്‍ത്തു വഴറ്റിയ ശേഷം ഇറച്ചിയും ആറാമത്തെ ചേരുവയും ചേര്‍ത്തിളക്കണം.
ഒരു കപ്പ് വെള്ളവും ചേര്‍ത്തു കുക്കര്‍ അടച്ച്, ഇടത്തരം തീ യില്‍ വച്ച് 20 മിനിറ്റ് വേവിക്കുക. ബീഫ് നന്നായി വേവണം.
ഉരുളിയില്‍ വെളിച്ചെണ്ണ ചൂടാക്കി എട്ടാമത്തെ ചേരുവ ചേര്‍ ത്തു മൂത്തു വരുമ്പോള്‍ ചുവന്നുള്ളി ചേര്‍ത്തു വഴറ്റുക.
ഇതിലേക്കു വേവിച്ചു വച്ചിരിക്കുന്ന ബീഫ് ഗ്രേവിയോടു കൂടി ചേര്‍ത്തു നന്നായി വരട്ടിയെടുത്തു മല്ലിയില ചേര്‍ത്തിളക്കി അടുപ്പില്‍ നിന്നു വാങ്ങാം.