ബീഫും ഏത്തക്കായയും ചേർത്തൊരു കിടിലൻ കറി

google news
beef&eathakkaya

വേണ്ട വിഭവങ്ങൾ
1. കൊഴുപ്പോടു കൂടി ചെറിയ കഷണങ്ങളാക്കിയ ബീഫ് – അരക്കിലോ
2. ഏത്തക്കായ – കാൽ കിലോ
3. പച്ചമുളക് – അഞ്ച്, രണ്ടായി കീറിയത്
ഇഞ്ചി – ഒരു കഷണം, കനം കുറച്ചു നീളത്തിൽ അരിഞ്ഞത്
കറിവേപ്പില – രണ്ടു തണ്ട്
മഞ്ഞൾപ്പൊടി – അര െചറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
4. വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ
5. തേങ്ങ ചുരണ്ടിയത് – രണ്ടു കപ്പ്
പെരുംജീരകം – രണ്ടു െചറിയ സ്പൂൺ
കറുവാപ്പട്ട – ഒരു കഷണം
ഏലയ്ക്ക – രണ്ട്
ഗ്രാമ്പൂ – നാല്
വെളുത്തുള്ളി – അഞ്ച് അല്ലി
6. മുളകുപൊടി – രണ്ടു െചറിയ സ്പൂൺ
മല്ലിപ്പൊടി – ഒരു വലിയ സ്പൂൺ
മഞ്ഞൾ‌പ്പൊടി – അര െചറിയ സ്പൂൺ
7. ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം
∙ ഇറച്ചി വൃത്തിയാക്കി വയ്ക്കുക.
∙ ഏത്തക്കായ ചെറിയ കഷണങ്ങളാക്കി വയ്ക്കണം.
∙ ഇറച്ചി മൂന്നാമത്തെ ചേരുവയും പാകത്തിനു വെള്ളവും േചർത്തു കുക്കറിലാക്കി വേവിക്കണം.
∙വെളിച്ചെണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ വറുക്കുക. ബ്രൗൺ നിറമാകുമ്പോൾ ആറാമത്തെ ചേരുവ ചേർത്തു മൂക്കുമ്പോൾ അടുപ്പിൽ നിന്നു വാങ്ങി വയ്ക്കുക.
∙ ചൂടാറിയ ശേഷം മയത്തിൽ അരച്ചെടുക്കണം.
∙ വേവിച്ച ഇറച്ചിയിൽ ഏത്തക്കായയും ചേർത്ത് വേവിക്കണം. വെന്തു വരുമ്പോൾ അരപ്പു ചേർത്ത് വേവിച്ചു പാകത്തിനുപ്പും ചേർത്തു പിരളൻ പരുവത്തിൽ വാങ്ങുക.
 

Tags