നാവില്‍ രുചിയൂറുന്ന ബര്‍ഫി ഉണ്ടാക്കാം

google news
barfi

ചേരുവകള്‍
 • തേങ്ങ ചിരകിയത്: 2 കപ്പ്
• പഞ്ചസാര – ഒന്നര കപ്പ്
• ഏലയ്ക്കാപ്പൊടി
• അണ്ടിപ്പരിപ്പ്
തയാറാക്കുന്ന വിധം
അണ്ടിപ്പരിപ്പ് നെയ്യിൽ വറുത്തുവയ്ക്കുക. തേങ്ങ ചിരകിയത് മിക്സിയിലിട്ട് ഒന്നു കറക്കിയെടുക്കുക. ഇതിൽ പഞ്ചസാരയും അരക്കപ്പ് വെള്ളവും ചേർത്തിളക്കിയശേഷം അടുപ്പത്തുവയ്ക്കുക. തുടർച്ചയായി ഇളക്കണം.കുറച്ചു കഴിയുമ്പോൾ മിശ്രിതം സോപ്പുപോലെ പതയാനും, വശങ്ങളിൽ നിന്ന് വിട്ടുപോരാനും തുടങ്ങും.
അപ്പോൾ ഏലയ്ക്കാപ്പൊടി ചേർത്തിളക്കി വാങ്ങുക. മിശ്രിതം ഉടനെതന്നെ നെയ്/എണ്ണമയം പുരട്ടിവച്ചിരിക്കുന്ന ട്രേ/കിണ്ണത്തിലേക്ക് ഒഴിക്കുക. അടിഭാഗം പരന്ന,കട്ടിയുള്ള ഒരു സ്പൂൺകൊണ്ട് മിശ്രിതം നന്നായി തട്ടി നിരപ്പാക്കുക. (സ്പൂണിൽ എണ്ണമയം പുരട്ടണം)
കഷണങ്ങളാക്കാനായി, ചൂടാറുന്നതിന് മുമ്പ് വരഞ്ഞുവയ്ക്കുക. വറുത്തുവച്ചിരിക്കുന്ന അണ്ടിപ്പരിപ്പുകൊണ്ട് അലങ്കരിക്കാം. ചൂടാറിയശേഷം കഷണങ്ങളായി അടർത്തിയെടുക്കാം.

Tags