ഇത് ഇനി എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം

google news
sos

ചേരുവകൾ :

    ടുമാറ്റോ സോസ് - 5 ടേബിൾ സ്പൂൺ
    പപ്പ്റിക്ക പൗഡർ - 2 ടേബിൾ സ്പൂൺ (ഇതിന് പകരം കാശ്മീരി ചില്ലി പൗഡർ ഉപയോഗിക്കാം )
    വെളുത്തുള്ളി - 4 അല്ലി വലുത്
    ബ്രൗൺ ഷുഗർ - 2 ടീസ്പൂൺ
    വെള്ളം - 6 ടേബിൾ സ്പൂൺ
    ആപ്പിൾ സിഡെർ വിനഗർ - 1 1/2 ടീസ്പൂൺ
    കുരുമുളക് പൊടി - ആവശ്യത്തിന്
    ഉപ്പ് - ആവശ്യത്തിന്
    ഒലിവ് ഓയിൽ - 1- 2 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം :

പാൻ ചൂടാകുമ്പോൾ ഒലിവ് ഓയിൽ ഒഴിച്ചു വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. നന്നായി വഴറ്റിയതിന് ശേഷം പപ്പ്റിക്ക ചേർത്ത് വഴറ്റുക.  ഇതിലേക്കു ടുമാറ്റോ സോസ് ചേർത്ത് നന്നായി യോജിപ്പിക്കുക ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ബാക്കി ചേരുവകൾ എല്ലാം ചേർത്ത് ചെറിയ തീയിൽ തിളപ്പിക്കുക.  സോസ് പരുവം ആയാൽ വാങ്ങി വെയ്ക്കാം. വായു കടക്കാത്ത പാത്രത്തിൽ അടച്ച് രണ്ട് ആഴ്ചവരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം. ചിക്കൻ ബാർബിക്യൂ തയാറാക്കുമ്പോൾ മാരിനേറ്റ് ചെയ്യാനും പീറ്റ്സ സോസായും ഇത് ഉപയോഗിക്കാം.

Tags