നേന്ത്രപ്പഴം കൊണ്ട് ബർഫി തയ്യാറാക്കിയാലോ

How about making barfi with bananas
How about making barfi with bananas

ചേരുവകൾ 


നേന്ത്രപ്പഴം രണ്ട്

നെയ്യ് ഒരു ടീസ്പൂൺ

ഗോതമ്പ് മാവ് ഒരു ഗ്ലാസ്

ശർക്കരപ്പാനി ഒരു ഗ്ലാസ്

ക്രഷ് ചെയ്ത കശുവണ്ടി

ഫുഡ് കളർ

ഏലക്കായ പൊടി

ബദാമും പിസ്തയും ക്രഷ് ചെയ്തത്

തയ്യാറാക്കുന്ന വിധം 

ആദ്യം പഴം ചെറിയ കഷണങ്ങളായി മുറിച്ചതിനുശേഷം മിക്സിയിൽ അടിച്ചെടുക്കുക. ഒരു പാനിൽ അല്പം നെയ്യ് ഗോതമ്പ് പൊടി ചേർത്ത് നല്ലതുപോലെ യോജിപ്പിക്കണം, ഗോതമ്പ് പൊടി ചെറുതായി നിറം മാറുമ്പോൾ ശർക്കര പാനി ഒഴിക്കാം, ഇത് നന്നായി യോജിപ്പിച്ച് നല്ല കട്ടിയാകുമ്പോൾ പഴം അടിച്ചെടുത്തത് ഒഴിക്കാം, നല്ലതുപോലെ യോജിപ്പിച്ചു കഴിയുമ്പോൾ കശുവണ്ടി ക്രഷ് ചെയ്തതും ഫുഡ് കളറും ചേർക്കാം, വീണ്ടും നല്ലതുപോലെ യോജിപ്പിക്കണം, ഇപ്പോൾ പാത്രത്തിൽ നിന്നും നന്നായി വിട്ടുവരുന്ന പരുവത്തിൽ ആയിട്ടുണ്ടാവും, ഇതിനെ നെയ്യ് പുരട്ടിയ ഒരു പാത്രത്തിലേക്ക് മാറ്റി നന്നായി സെറ്റ് ചെയ്യണം, മുകളിൽ കുറച്ചു ബദാം പിസ്താ എന്നിവയും കൂടി ചേർക്കാം, ചൂടാറുമ്പോൾ മുറിച്ചെടുത്ത് കഴിക്കാം 

Tags