നേന്ത്രപ്പഴം കൊണ്ട് സ്പെഷ്യൽ അട തയ്യാറാക്കിയാലോ
Oct 21, 2024, 19:13 IST
നമുക്ക് ഇന്ന് നേന്ത്രപ്പഴം കൊണ്ട് സ്പെഷ്യൽ അട തയ്യാറാക്കി നോക്കിയാലോ ..
പഴുത്ത നേന്ത്രപ്പഴവും, രണ്ട് ഏലക്കായ കുരുക്കളും, നല്ലതുപോലെ മിക്സിയിൽ അടിച്ചെടുക്കണം ഇതിനെ ഒരു ബൗളിലേക്ക് ചേർക്കാം, ഇതിലേക്ക് അര മുറി തേങ്ങ ചിരകിയതും, രണ്ട് കപ്പ് അരിപ്പൊടിയും ചേർത്ത് മിക്സ് ചെയ്യുക, ഇതിലേക്ക് ശർക്കരപ്പാനി ഒഴിച്ചു കൊടുത്തു കുഴച്ച് അല്പം ലൂസ് ആയ മാവ് തയ്യാറാക്കാം, വാഴയിലെടുത്ത് ചെറിയ കഷണങ്ങളായി മുറിച്ച് ഈ മാവിൽ നിന്നും അല്പം എടുത്തു നന്നായി പരത്തി കൊടുത്ത് ഇല മടക്കണം, ശേഷം ആവിയിൽ നന്നായി വേവിച്ചെടുക്കാം.