വാഴയ്ക്ക ഉപ്പേരിയുടെ ഈസി റെസിപി
Sep 21, 2024, 12:15 IST
ചേരുവകള്‍
1.വാഴയ്ക്ക 11/2 കിലോ
2. വെളിച്ചെണ്ണ – 1കിലോ
3. ഉപ്പ്
തയ്യാറാക്കുന്ന വിധം
തൊലി കളഞ്ഞു വൃത്തിയാക്കിയ വാഴയ്ക്ക 4, 5 മിനിറ്റ് നേരം വെള്ളത്തില്‍ കുതിര്‍ത്തിടുക.
വളരെ നേര്‍ത്ത രീതിയില്‍ വാഴയ്ക്ക മുറിച്ച് ചെറിയ കഷ്ണങ്ങള്‍ ആക്കുക.
വലിയ ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് വാഴയ്ക്ക പൊരിച്ചെടുക്കുക.
ക്രിസ്പ് ആവുന്നത് വരെ മാത്രമേ എണ്ണയില്‍ പൊരിക്കാവു.
ശേഷം വാഴയ്ക്ക കോരിമാറ്റി അല്‍പം ഉപ്പ് വിതറണം.
വാഴയ്ക്ക ഉപ്പേരി തയ്യാര്‍.