ബനാന ബ്രെഡ് സാൻഡ്‌വിച്ച് തയ്യാറാക്കാം

bread sandwich
bread sandwich

വേണ്ട ചേരുവകൾ

ബ്രെഡ് - 2 എണ്ണം
നേന്ത്രപ്പഴം - 1 എണ്ണം
ശർക്കര -2 ടേബിൾസ്പൂൺ 
തേങ്ങ ചിരകിയത് - 2 ടേബിൾസ്പൂൺ 
ഏലയ്ക്കാപൊടി - 1/4 ടീസ്പൂൺ 
നെയ് - 1 ടേബിൾസ്പൂൺ 
ബദാം/അണ്ടി പരിപ്പ് - ചെറിയ കഷങ്ങൾ ആക്കിയത് ആവിശ്യത്തിന് 

  തയ്യാറാക്കുന്ന വിധം

  ഒരു പാനിൽ 1 ടീസ്പൂൺ നെയ്യ് ഒഴിച്ചതിന് ശേഷം ബ്രെഡ് ചൂടാക്കി എടുത്ത് മാറ്റി വയ്ക്കുക. ശേഷം  നെയ്യ് ഒഴിച്ചിട്ട് അണ്ടിപരിപ്പും ബദാമും ചൂടാക്കി അതിൽ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച നേന്ത്രപ്പഴം ചേർത്ത് വരട്ടി എടുക്കുക. പകുതി വേവാകുമ്പോൾ ശർക്കര പൊടിയും ഏലയ്ക്കാ പൊടിയും ചേർത്ത് 3 മിനിറ്റോളം ചെറു തീയിലിട്ട് വരട്ടി എടുക്കുക. ശേഷം തേങ്ങ ചിരികയതും ചേർത്ത് യോജിപ്പിക്കുക. ഇനി മാറ്റി വച്ച ബ്രെഡിൽ ഈ കൂട്ട് നിറയ്ക്കുക. ഇതോടെ ഹെല്‍ത്തിയായിട്ടുള്ള ബനാന ബ്രെഡ് സാൻഡ്‌വിച്ച് തയ്യാർ.

Tags