കുട്ടികൾക്ക് കൊടുക്കാൻ രുചിയൂറും പൊട്ടറ്റോ സ്നാക്ക് ആയാലോ ?
ചേരുവകൾ:
പൊട്ടറ്റോ .... 2 എണ്ണം
മുട്ട .... 2 എണ്ണം
മൈദ ... 2 ടീസ്പൂൺ
മൊസറെല ചീസ് ... ആവശ്യത്തിന്
ചില്ലി ഫ്ലേക്സ് ... ആവശ്യത്തിന്
ഉപ്പ്, ഓയിൽ ... ആവശ്യത്തിന്
തയാറാക്കുന്ന വിധം
മുട്ട നന്നായി ബീറ്റ് ചെയ്ത് മൈദ, ഉപ്പ്, ചില്ലി േഫ്ലക്സ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് ബാറ്ററുണ്ടാക്കണം. ഇനി തൊലികളഞ്ഞ് നൈസായി റൗണ്ട് ഷേപ്പിൽ കട്ട് ചെയ്ത പൊട്ടറ്റോ മുക്കി ഓയിൽ സ്പ്രെഡ് ചെയ്ത ബേക്കിങ് ട്രേയിൽ ആദ്യം അരികിൽ വെക്കുക.
ശേഷം ട്രേയുടെ നടുവിൽ തുടങ്ങി ഒരുലെയർ വെച്ചതിനുശേഷം മുകളിൽ കുറച്ച് ചീസ് ഗ്രേറ്റ് ചെയ്ത് ചേർക്കുക. വീണ്ടും പൊട്ടറ്റോ എഗ്ഗ് ബാറ്ററിൽ മുക്കി വെക്കണം. കുറച്ച് ഗ്യാപ്പ് വെച്ച് പൊട്ടറ്റോ വെക്കാൻ ശ്രദ്ധിക്കുക. ബേക്ക് ചെയ്യുമ്പോൾ ചീസ് ഗ്യാപ്പിൽ സ്പ്രെഡ് ആകുന്നതിന് വേണ്ടിയാണിത്.
ഇങ്ങനെ പൊട്ടറ്റോ തീരുന്നതു വരെ ചെയ്‌ത് മുകളിൽ ബാക്കി എഗ്ഗ്ബാറ്റർ ഒഴിച്ച് അതിനുമുകളിൽ കുറച്ച് ചീസ് ഗ്രേറ്റ് ചെയ്ത് ചേർക്കുക. ശേഷം 180 ഡിഗ്രിയിൽ 10 മിനിറ്റ് പ്രീഹീറ്റ് ചെയ്‌ത ഓവനിൽ 30 മിനിറ്റ് ബേക്ക് ചെയ്തശേഷം മല്ലിയില കൊണ്ട് ഗാർണിഷ് ചെയ്ത് ചൂടോടെ വിളമ്പാം.