കുഞ്ഞൻ റവ കൊഴുക്കട്ട ഇങ്ങനെ കഴിക്കാം
ചേരുവകൾ
നെയ്യ്- 2 ടേബിൾസ്പൂൺ
നേന്ത്രപ്പഴം- 2
കശുവണ്ടി- 3 ടേബിൾസ്പൂൺ
ഉണക്കമുന്തിരി- 2ടേബിൾസ്പൂൺ
റവ- 1/2 കപ്പ്
പഞ്ചസാര- 4 ടേബിൾസ്പൂൺ
പാൽ- 2 1/2 കപ്പ്
ഏലയ്ക്ക- 1/4 ടീസ്പൂൺ
ഉപ്പ്-1 നുള്ള്
കോൺഫ്ലോർ- 1 ടേബിൾസ്പൂൺ
വെള്ളം- 4 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വച്ച് 1 ടേബിൾസ്പൂൺ നെയ്യ് ഒഴിച്ച് ചൂടാക്കാം.
ഇതിലേക്ക് മൂന്ന് ടേബിൾസ്പൂൺ നേന്ത്രപ്പഴം, രണ്ട് ടേബിൾസ്പൂൺ ഉണക്കമുന്തിരി എന്നിവ ചേർത്ത് വറുക്കാം.
അതേ നെയ്യിലേക്ക് ചെറുതായി അരിഞ്ഞ നേന്ത്രപ്പഴം ചേർത്ത് വേവിച്ചു മാറ്റാം.
ഒരു ടേബിൾസ്പൂൺ നെയ്യ് പാനിലേക്കു ചേർക്കാം.
അര കപ്പ് റവ ചൂടായ നെയ്യിൽ ചേർത്ത് വറുക്കാം.
ഒപ്പം അര കപ്പ് പാലും ചേർത്തിളക്കി യോജിപ്പിക്കാം.
അടുപ്പണച്ച് റവ തണുക്കുമ്പോൾ അത് ചെറിയ ഉരുളകളാക്കി മാറ്റാം.
ഒരു പാത്രത്തിൽ രണ്ട് കപ്പ് പാലെടുത്ത് തിളപ്പിക്കാം.
അതിലേക്ക് 2 ടേബിൾസ്പൂൺ പഞ്ചസാര ചേർക്കാം.
പഞ്ചസാര അലിയുമ്പോൾ കാൽ ടീസ്പൂൺ ഏലയ്ക്ക പൊടിച്ചതും, ഒരു നുള്ള് ഉപ്പും ചേർക്കുക.
ഒരു ടേബിൾസ്പൂൺ കോൺഫ്ലോറിലേയ്ക്ക് നാല് ടേബിൾസ്പൂൺ വെള്ളം ഒഴിച്ച് കലക്കിയെടുക്കാം.
പാൽ തിളച്ചു വരുമ്പോൾ കോൺഫ്ലോർ അതിലേയ്ക്ക് ഒഴിക്കാം.
കുറുകി വരുമ്പോൾ റവ ഉരുളകളും പഴം വേവിച്ചതും ചേർത്തിളക്കി അടുപ്പിൽ നിന്ന് മാറ്റാം. ചൂടോടെ തന്നെ കഴിച്ചു നോക്കൂ.