പോഷക ഗുണങ്ങൾ ഏറെയുള്ള അവക്കാഡോ ഷേക്ക്
avocadomilkshake

ദിവസവും ഒരു അവക്കാഡോയുടെ പകുതി കഴിക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ വൈറ്റമിന്‍ കെ ലഭിക്കും. സന്ധിവേദനയടക്കമുള്ള ആര്‍ത്രൈറ്റിസിന്റെ ലക്ഷണങ്ങളെ തടയാനും എല്ലുകളുടെ ആരോഗ്യത്തിനും വൈറ്റമിൻ കെ സഹായകമാണ്.

ചേരുവകൾ

    അവക്കാഡോ - 2 എണ്ണം
    തണുത്ത പാൽ - 2 കപ്പ്
    പിസ്ത കഷ്ണങ്ങൾ– 2 ടേബിൾസ്പൂൺ
    പഞ്ചസാര
    ഐസ്‌ക്യൂബ്സ്

തയാറാക്കുന്ന വിധം

അവക്കാഡോ മുറിച്ചു കുരുകളഞ്ഞു കാമ്പ് മാത്രം ഒരു സ്പൂൺ ഉപയോഗിച്ച് എടുക്കുക. ഒരു മിക്സിയുടെ ജാറിലേക്ക് അവക്കാഡോ കാമ്പ്,പഞ്ചസാര,ഐസ്ക്യൂബ്സ്, അര കപ്പ് തണുത്ത പാൽ എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക.

ശേഷം ബാക്കി പാലും കൂടി ചേർത്ത് ഒന്നുകൂടി അടിച്ചെടുത്താൽ ടേസ്റ്റി അവക്കാഡോ ഷേക്ക് റെഡി.

ഒരു ഗ്ലാസ്സിലേക്കു ഷേക്ക് ഒഴിച്ച ശേഷം കുറച്ചു പിസ്ത കഷ്ണങ്ങൾ കൂടി ഷേക്കിനു മുകളിൽ ഇട്ടു കൊടുക്കാം.

Share this story