അവിലുകൊണ്ട് തയ്യാറാക്കാം അടിപൊളി മിച്ചർ..
ചേരുവകള്‍
അവില്‍ (കട്ടി കൂടിയ വെള്ള അവിലാണ് നല്ലത്)
നിലക്കടല
അണ്ടിപ്പരിപ്പ്
ഉണക്കമുന്തിരി
പൊട്ടുകടല
വെളുത്തുള്ളി
ഉണക്കമുളക്
കറിവേപ്പില
മുളക്‌പൊടി
ഉപ്പ്
പഞ്ചസാര
കായപ്പൊടി
വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
അടുപ്പില്‍ ചീനച്ചട്ടി വെച്ച് എണ്ണ ഒഴിച്ച് ചൂടാക്കുക. ഒരു കോരുതവിയില്‍ അവില്‍ എടുത്ത് അത് എണ്ണയില്‍ മുക്കി വറുത്തെടുക്കുക. ഇതുപോലെ അണ്ടിപ്പരിപ്പ്, നിലക്കടല, ഉണക്കമുന്തിരി എന്നിവയും വറുത്തെടുത്ത് അവിലിലേക്ക് ചേര്‍ക്കുക. ഇതേ എണ്ണയില്‍ കോരുതവിയില്‍ വെച്ചുകൊണ്ടുതന്നെ കുറച്ച് ഉണക്കമുളക്, ചതച്ച വെളുത്തുള്ളി, കറിവേപ്പില എന്നിവയും വറുത്തെടുക്കുക. ഇനി കുറച്ച് പൊട്ടുകടല വറുക്കാതെ അവില്‍ മിശ്രിതത്തിലേക്ക് ചേര്‍ക്കുക.
അടുത്തതായി മസാല തയ്യാറാക്കാം. ഒരു ചെറിയ പാത്രത്തില്‍ കുറച്ച് പഞ്ചസാര, ഉപ്പ്, ആവശ്യത്തിന് മുളക്‌പൊടി, കായപ്പൊടി എന്നിവ ഒരുമിച്ചെടുത്ത് ഒന്ന് ചതച്ചെടുക്കുക. ഇത് അവില്‍ മിശ്രിതത്തിലേക്ക് ചേര്‍ക്ക് നല്ലവണ്ണം ഇളക്കിയെടുക്കുക. വെറും മൂന്നുമിനിട്ടില്‍ രുചിയേറും മിക്‌സ്ചര്‍ തയ്യാര്‍.