നാടൻ രുചിയിൽ അവിയല്‍ ഇനി വീട്ടിലുണ്ടാക്കാം

aviyal
aviyal

ചേരുവകൾ

മുരിങ്ങക്ക- 2 എണ്ണം

കുമ്പളങ്ങ -100 ഗ്രാം

ചേന – 100 ഗ്രാം

കൊത്തമര -100 ഗ്രാം

പാവയ്ക്ക – 1/4 കഷണം

കാരറ്റ് – 2 എണ്ണം

വഴുതനങ്ങ – 1

മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ

ഉപ്പ് – 1 ടീസ്പൂൺ

വെള്ളം – 1/2 കപ്പ്

ചെറിയ ജീരകം – 1 ടീസ്പൂൺ

പച്ചമുളക് – 4 എണ്ണം

കറിവേപ്പില -ആവശ്യത്തിന്

വെളിച്ചെണ്ണ -3 ടേബിൾസ്പൂൺ

തേങ്ങ ഒരു മുറി

തൈര് കുറച്ച്‌

തയ്യാറാക്കുന്ന വിധം

തേങ്ങ, ജീരകം, പച്ചമുളക് എന്നിവ മിക്‌സിയുടെ ജാറില്‍ ഇട്ടു നന്നായി ചതച്ച് എടുക്കുക.

ഒരു പാത്രത്തില്‍ എല്ലാ പച്ചക്കറികളള്‍ക്കുമൊപ്പം അര കപ്പ് വെള്ളം, ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു ടീസ്പൂണ്‍ ഉപ്പ് എന്നിവ ചേര്‍ത്ത് കഷണങ്ങള്‍ പാകത്തിന് വേവിച്ചെടുക്കുക.

ഇതിലേക്ക് നേരത്തെ തയാറാക്കി വെച്ച നാളികേരം അരപ്പും അരക്കപ്പ് തൈരും ചേര്‍ത്ത് നന്നായി യോജിപ്പിച്ച ശേഷം ഒന്ന് ചൂടാക്കി എടുക്കുക.

തീ ഓഫ് ചെയ്ത ശേഷം ഇതിലേക്ക് വെളിച്ചെണ്ണ, കറിവേപ്പില
എന്നിവ ചേര്‍ത്ത് യോജിപ്പിച്ചശേഷം കുറച്ചുസമയം മൂടിവയ്ക്കുക.

Tags