ഉച്ചക്കയ്ക്കത്തെ ചോറിന്‌ തയ്യാറാക്കാം സൂപ്പർ അവിയൽ

google news
aviyal1

വേണ്ട സാധനങ്ങൾ
കാരറ്റ്– 100 ഗ്രാം
ചേന– 150 ഗ്രാം
വെള്ളരി– 200 ഗ്രാം
ബീൻസ്–100
കായ– 150 ഗ്രാം
കോവയ്ക്ക 100 ഗ്രാം
പച്ചമുളക്– 5 എണ്ണം
തേങ്ങ– 1 ചിരകിയത്
തൈര്– 500 മില്ലീലിറ്റർ
മഞ്ഞൾപ്പൊടി– 1 ടീസ്പൂൺ
ജീരകം-2 ടീസ്പൂൺ


തയാറാക്കുന്ന വിധം
പച്ചക്കറികൾ എല്ലാം രണ്ടിഞ്ചു നീളത്തിൽ കനം കുറച്ച് അരിഞ്ഞെടുക്കുക. ചുവടുകട്ടിയുള്ള പാത്രത്തിൽ അൽപം വെളിച്ചെണ്ണ ഒഴിച്ചു വെള്ളരി കഷ്ണങ്ങൾ ഇട്ടു കൊടുക്കുക. ഇതിനു മീതെ ചേനയും കായയും ഒഴികെയുള്ളവയും അതിനു ശേഷം മുകളിലായി ചേനയും കായയും ചേർക്കണം. ശേഷം അൽപം വെള്ളമൊഴിച്ചു മുകളിൽ ഉപ്പ്, മഞ്ഞൾപ്പൊടി,കറിവേപ്പില എന്നിവ ചേർത്തു കൊടുക്കാം. ചെറിയ തീയിൽ വേവിക്കുക.
പച്ചക്കറികൾ നന്നായി വെന്തുകഴിഞ്ഞാൽ ഒഴിച്ചുകൊടുത്ത വെള്ളം വറ്റിക്കുകയോ മാറ്റുകയോ ചെയ്യാം. തുടർന്ന് ഇതിലേക്ക് ജീരകം, പച്ചമുളക്, തേങ്ങ എന്നിവ ചതച്ചു ചേർക്കണം. നന്നായി ഇളക്കിക്കൊടുത്ത ശേഷം ഇതിലേയ്ക്ക് തൈര് ഒഴിക്കുക. പച്ചവെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്തു വാങ്ങാം. രുചികരമായ അവിയൽ റെഡി.

Tags