അവൽ ഉപ്പുമാവ് എളുപ്പം തയ്യാറാക്കാം

aval uppumav
aval uppumav

ആവശ്യ സാധനങ്ങൾ :

അവൽ – 1 കപ്പ്
സവാള – 1 നേർത്തതായി അരിഞ്ഞത്
ഇഞ്ചി – 1/2 ടീസ്പൂൺ
പച്ചമുളക് – 2
കറിവേപ്പില
ഉപ്പ്
വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ
കടുക് – 1/4 ടീസ്പൂൺ
ഉഴുന്ന് പരിപ്പ് – 1/4 ടീസ്പൂൺ


തയാറാക്കുന്ന വിധം:

അവൽ വെള്ളത്തിൽ നനച്ച് ഉപ്പ് ചേർത്ത് ഇളക്കി മാറ്റി വയ്ക്കുക.
ഒരു ചീനച്ചട്ടി ചൂടാക്കി വെളിച്ചെണ്ണ ചേർക്കുക.
ചൂടുള്ള എണ്ണയിൽ കടുകും ഉഴുന്നും ചേർത്തു വഴറ്റുക.
ഇതിലേക്ക് ചുവന്ന മുളക്, കറിവേപ്പില, ഇഞ്ചി, പച്ചമുളക് എന്നിവ ചേർക്കുക. 30 സെക്കൻഡ് നേരം വഴറ്റുക. അരിഞ്ഞ സവാളയും ചേർത്തു 30 സെക്കൻഡ് വീണ്ടും വഴറ്റുക.
അവൽ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്കു തേങ്ങാ ചേർത്ത് നന്നായി യോജിപ്പിക്കാം.
അടച്ചു വച്ച് 4 മുതൽ 5 മിനിറ്റ് വരെ വേവിക്കുക.
തീ ഓഫ് ചെയ്തു കഴിഞ്ഞ് 5 മിനിറ്റ് വീണ്ടും മൂടി അടച്ചുവയ്ക്കണം. ചെറു ചൂടോടെ കഴിക്കാം.

Tags