കുറഞ്ഞ സമയത്തിൽ ഉണ്ടാക്കുവാൻ കഴിയുന്ന ഒരു ഐറ്റം ഇതാ ..

avalupma
avalupma

ചേരുവകൾ

അവൽ - 2 കപ്പ്

സവാള - 1 (നീളത്തിൽ ചെറുതായി അരിഞ്ഞത്)

കറിവേപ്പില - ഒരു തണ്ട്

കപ്പലണ്ടി - ഒരു പിടി

പച്ചമുളക് -2

കടുക് -1 ടീ സ്പൂൺ

കടല പരിപ്പ് - 1 ടീ സ്പൂൺ

ജീരകം - ഒരു നുള്ള്

മഞ്ഞൾപൊടി -ഒരു നുള്ള്

കായം - ഒരു നുള്ള്

ഉപ്പ് -ആവശ്യത്തിന്

എണ്ണ - 1 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന രീതി

രണ്ട് കപ്പ് അവലിന് ഒരു കപ്പ് വെള്ളം എന്ന രീതിയിൽ കണക്കാക്കി അവൽ നനച്ചു വെക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് ,ജീരകം ഇവ പൊട്ടിക്കുക. കറിവേപ്പിലയും ചേർക്കുക. ശേഷം ഇതിലേയ്ക്ക് കടല പരിപ്പ്,കപ്പലണ്ടി എന്നിവ നന്നായി വറുത്തെടുക്കുക. മഞ്ഞൾ പൊടിയും ,കായവും ചേർത്ത് അതിലേക്ക് ഉള്ളിയും പച്ചമുളകും ഇട്ട് വഴറ്റുക. ആവശ്യത്തിന് ഉപ്പ് ചേർക്കണം. ഉള്ളിയുടെ നിറം മാറി തുടങ്ങുമ്പോൾ നനച്ച അവൽ ഇതിലേയ്ക്ക് ചേർത്തിളക്കി രണ്ടു മിനിറ്റ് അടച്ചു വേവിക്കുക. രുചികരമായി അവൽഉപ്പുമാവ് റെഡി.

Tags