അരിയുണ്ട ഇങ്ങനെ തയ്യാറാകൂ ..
വേണ്ടവ
പുഴുങ്ങലരി വറുത്ത് പൊടിച്ചത് – രണ്ടു കപ്പ്
തേങ്ങ ചിരവിയത് – രണ്ടു കപ്പ്
ശര്‍ക്കര പൊടിച്ചത് – 1 1/2 കപ്പ്
ഏലയ്ക്ക അഞ്ച് എണ്ണം- തൊലി കളഞ്ഞ് പൊടിച്ചെടുക്കുക.
തയാറാക്കുന്ന വിധം
പച്ചരി വെള്ളത്തില്‍ കുതിര്‍ത്ത് പൊടിക്കുക. തേങ്ങ ചിരകിയെടുത്ത് അരിപ്പൊയിടില്‍ ചേര്‍ത്തിളക്കുക. ഈ മിശ്രിതം ഉരുളിപോലുള്ള പാത്രത്തിലിട്ടു വറക്കുക. പൊടി മൂത്തുകഴിഞ്ഞാല്‍ തണുപ്പിക്കുക.
ശര്‍ക്കരപാവ് കാച്ചിയെടുത്ത് ഈ പൊടിയിലിട്ട് ഇളക്കണം. ചൂടാറും മുന്‍പ് ഉണ്ടയാക്കി ഉരുട്ടുക. ശര്‍ക്കര പാവ് ഇളം പാകമാണെങ്കില്‍ അരിയുണ്ട കട്ടികുറഞ്ഞതായിരിക്കും. മൂത്തതാണെങ്കില്‍ കട്ടി കൂടിയതും. കടുപ്പം കൂടിയ അരിയുണ്ടകള്‍ കൂടുതല്‍ കാലം കേടാകാതെ ഇരിക്കും. ജീരകം, ചുക്കുപൊടി, ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്താല്‍ രുചി വര്‍ധിപ്പിക്കാം.