അറബിക് വിഭവമായ കബ്സ വീട്ടിലുണ്ടാക്കാം എളുപ്പത്തിൽ..
ആവശ്യമായവ
ചിക്കന്‍ – ഒരു കിലോ
കബ്സ റൈസ് – ഒരു കപ്പു
ഡ്രൈ നാരങ്ങ – ഒരെണ്ണം
ഏലയ്ക്ക എട്ടെണ്ണം
കറുവാപട്ട – രണ്ടു കഷണം
വയണ ഇല – മൂന്നെണ്ണം
ഗ്രാമ്പൂ – പത്തെണ്ണം
കുരുമുളക് പൊടി – രണ്ടു ടിസ്പൂണ്‍
മഞ്ഞള്‍ പൊടി – അര ടിസ്പൂണ്‍
ഗരം മസാല – രണ്ടു ടിസ്പൂണ്‍
പച്ചമുളക് – 8 എണ്ണം ചതച്ചു എടുത്തത്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -ഒന്നര ടിസ്പൂണ്‍
തക്കാളി നാലെണ്ണം – അരച്ച് എടുത്തത്
ഓയില്‍ – അഞ്ചു ടിസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ റൈസ് നന്നായി കഴുകി മുപ്പതു മിനിറ്റ് കുതിര്‍ത്തി എടുത്തു വെള്ളം വാലാന്‍ വയ്ക്കണം. അതിനു ശേഷം ചുവടു കട്ടിയുള്ള ഒരു പാത്രം അടുപ്പത് വച്ച് ഓയില്‍ ഒഴിച്ച് ചൂടാകുമ്പോള്‍ അതില്‍ കറുവാപട്ട ഇടുക ..വയണ ഇല ഇടുക, ഗ്രാമ്പൂ ഇടുക, കുരുമുളക് പൊടി ഇടുക, മഞ്ഞള്‍ പൊടി ഇടുക, ഏലയ്ക്ക ഇടുക , ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇടുക .. പച്ചമുളക് ചതച്ചു ഇടുക…ഓരോന്ന് ഇടുമ്പോഴും ഒന്ന് ഇളക്കി കൊടുക്കണം ..
ഇനി തക്കാളി പേസ്റ്റ് ഇടുക..ഗരം മസാലപൊടി ഇടുക ..എല്ലാം കൂടി നന്നായി ഇളക്കി ചിക്കന്‍ കഷണങ്ങള്‍ ചേര്‍ക്കുക ആവശ്യത്തിനു ഉപ്പും കൂടി ചേര്‍ത്ത് ഇളക്കുക മൂടിവച്ച് വേവിക്കുക ..അതിനുശേഷം രണ്ടു കപ്പു തിളപ്പിച്ച വെള്ളം ഇതിലേയ്ക്ക് ഒഴിക്കുക നന്നായി ഇളക്കി ഉപ്പു നോക്കുക വേണമെങ്കില്‍ ചേര്‍ത്ത് കൊടുക്കണം റൈസിനും കൂടിയുള്ള ഉപ്പു ചേര്‍ക്കുക…
ഇനി ഇതിലേയ്ക്ക് ഡ്രൈ നാരങ്ങ ഇടുക ഇത് മുറിക്കണ്ട മുഴുവനും കൂടി ഇടുക…അതിനു ശേഷം ഒന്ന് തിളപ്പിക്കുക ..ഇതിലേയ്ക്ക് റൈസ് ചേര്‍ത്ത് ഇളക്കി കൊടുത്തു മൂടി വച്ച് വേവിക്കണം..ഇടയ്ക്ക് ഒന്ന് ഇളക്കി കൊടുക്കണം ..തീ കുറച്ചു ഇടണം ..വെള്ളം നന്നായി വറ്റി കഴിയുമ്പോള്‍ ചോറ് വേകും അപ്പോള്‍ ഇത് ഇറക്കി വയ്ക്കാം .. കബ്സ റെഡി