രാത്രി ഭക്ഷണം അറേബ്യന്‍ വിഭവം ആയാലോ ?

kuzhimanthi
ചിക്കന്‍ – ഒരു കിലോ
ബസ്മതി അരി – 2 കപ്പ്
മന്തി സ്‌പൈസസ് – 2 ടീസ്പൂണ്‍
സവാള – 4 എണ്ണം
തൈര് -4 ടീസ്പൂണ്‍
ഒലിവ് എണ്ണ – 4 നാല് ടീസ്പൂണ്‍
തക്കാളി (മിക്സിയില്‍ അരച്ചെടുത്തത്)- 2 എണ്ണം
ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്- 2 ടീസ്പൂണ്‍
നെയ്യ് – 2 ടീസ്പൂണ്‍
പച്ചമുളക്- 5 എണ്ണം
ഏലയ്ക്ക -5 എണ്ണം
കുരുമുളക് – 10 എണ്ണം
തയ്യാറാക്കുന്ന വിധം:
ബസ്മതി അരി ഒരു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ക്കാന്‍ വെക്കണം.
മന്തി സ്‌പൈസ്, തൈര്, നെയ്യ്, ഒലിവ് എണ്ണ, ഒരു ടേബിള്‍സ്പൂണ്‍ ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് ചിക്കന്‍ ചേര്‍ക്കുക. ഇറച്ചിയില്‍ നന്നായി മസാല ചേര്‍ത്ത് മാരിനേറ്റ് ചെയ്തു വെയ്ക്കുക.
ഒരു പാത്രത്തില്‍ അരി വേവിക്കുക. ഒരു ചെമ്പില്‍ നെയ്യ് ചൂടാക്കി സവാള വഴറ്റുക. ശേഷം ഒലിവ് ഒയില്‍, ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, ക്യാപ്‌സിക്കം, മിക്സിയില്‍ അരച്ചു വെച്ച തക്കാളി എന്നിവയും ചേര്‍ക്കുക. വെളളം ഒഴിച്ചതിനു ശേഷം മന്തി സ്‌പൈസ് ഇട്ട ബസുമതി അരി അടച്ചുവച്ചു വേവിക്കണം.അരി വെന്തു കഴിഞ്ഞാല്‍ മൂടിയുടെ മുകളിലായി ഒരു പാത്രത്തില്‍ ചിക്കന്‍ വെയ്ക്കണം. ഇത് കനലിട്ട് ഉണ്ടാക്കിയ കുഴിയിലേക്ക് എടുത്തു വെയ്ക്കുക. അരിയോടൊപ്പം തന്നെ ചിക്കനും വേവുന്നതാണ്.
കുഴി ഉണ്ടാക്കുന്ന വിധം:
ഒരു മീറ്റര്‍ താഴ്ചയില്‍ ചെമ്പ് ഇറക്കി വെക്കാവുന്നത രീതിയില്‍ കുഴി നിര്‍മിക്കുന്നതാണ് ഉത്തമം. ഈ കുഴിയില്‍ കനല്‍ ഇട്ട് വെയ്ക്കണം. കനലിന് മുകളിലായി ചെമ്പ് വെക്കാം. ചൂട് പുറത്തുപോകാത്ത രീതിയില്‍ അടച്ചുവെച്ചു വേവിക്കണം.

Tags