കുട്ടികൾക്ക് നൽകാം ഈ ആപ്പിൾ ഡോനട്ട്..!

google news
apple donut

ആവശ്യമായവ 

ആപ്പിൾ - 2 എണ്ണം 
മൈദാ - 3/4 കപ്പ് 
പഞ്ചസാര - 2 ടേബിൾ സ്പൂൺ
ബേക്കിംഗ് പൌഡർ - 1/4 ടീസ്പൂൺ
വാനില എസ്സെൻസ് - 1/2 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
വെള്ളം - ആവശ്യത്തിന്
ഓയിൽ - ആവശ്യത്തിന് 
ചോക്ലേറ്റ് - ആവശ്യത്തിന് 

തയ്യാറാക്കുന്നവിധം 

ആപ്പിൾ റൗണ്ടിൽ കട്ട് ചെയ്ത് എടുക്കുക (അധികം കട്ടി ഉണ്ടാകരുത് ). ശേഷം മൈദ ബേക്കിംഗ് പൗഡറും പഞ്ചസാരയും ഉപ്പും ചേർത്ത് അൽപ്പം വെള്ളം ചേർത്ത് ദോശമാവുപോലെ കലക്കി എടുക്കുക. ഇതിൽ വാനില എസ്സൻസും ചേർത്ത് യോജിപ്പിക്കുക.

ഇനി ഒരു പാനിൽ ഓയിൽ ചൂടാക്കാൻ വയ്ക്കുക. ഇത് മീഡിയം തീയിലിട്ട് ഓരോ ആപ്പിൾ കഷ്ണങ്ങളും മാവിൽ മുക്കി എണ്ണയിലിട്ട് പൊരിച്ചെടുക്കുക. 

ഇതേസമയം ചോക്ലേറ്റ് ഉരുക്കിയെടുക്കുക ( ഡബിൾ ബോയിൽ രീതിയിൽ). ഇതിലേക്ക് വറുത്തെടുത്ത ഡോനട്ട് മുക്കിയെടുക്കുക. ആപ്പിൾ ഡോണട്ട് റെഡി  

    

Tags