അങ്കമാലി സ്പെഷ്യൽ പോർക്കും കൂർക്കയും തയ്യാറാക്കാം

pork

ആവശ്യമായവ 

പോര്‍ക്ക് - 1 കിലോ 
കൂര്‍ക്ക -  1/2കിലോ 
മുളകുപൊടി - 3 ടീസ്പൂണ്‍
മല്ലിപ്പൊടി - 3 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1 ടീസ്പൂണ്‍
ഇറച്ചിമസാല - 2 ടീസ്പൂണ്‍
ചെറിയ ഉള്ളി - 50 ഗ്രാം
ഇഞ്ചി - 25 ഗ്രാം
പച്ചമുളക് - 6 എണ്ണം
വെളുത്തുള്ളി - 2 അല്ലി
വെളിച്ചെണ്ണ - 2 ടീസ്പൂണ്‍
കറിവേപ്പില - 2 കതിര്‍
ഉപ്പ് - ആവശ്യത്തിന്
കുരുമുളക് പൊടി - ആവശ്യത്തിന്
സവോള -  2 എണ്ണം 

തയ്യാറാക്കുന്നവിധം

പോര്‍ക്ക്‌ നന്നായി വൃത്തിയാക്കി എടുക്കുക. തിളച്ച വെള്ളത്തില്‍ ഇട്ടിട്ടു നുറുക്കി എടുത്താല്‍ അതിന്‍റെ നെയ്യ് കുറെയൊക്കെ പോയികിട്ടും പൊടിഞ്ഞു പോവുകയുമില്ല. വൃത്തിയാക്കിയ പോര്‍ക്ക്‌ മഞ്ഞപ്പൊടി , മുളകുപൊടി , കുരുമുളകുപൊടി , മീറ്റ്‌ മസാല , ഗരം മസാല , ഉപ്പ് എന്നിവ ചേര്‍ത്തു മിക്സ് ചെയ്തു ഒരു ഗ്ലാസ്‌ വെള്ളവും ചേര്‍ത്തു കുക്കറില്‍ ഇട്ടു മൂന്നു വിസില് കേള്‍ക്കും വരെ വേവിക്കുക.

അടുത്തതായി കൂര്‍ക്ക നന്നായി ക്ലീന്‍ ചെയ്തു എടുക്കുക . ക്ലീന്‍ ചെയ്ത കൂര്‍ക്ക നന്നായി കഴുകി പോര്‍ക്കിനോപ്പം ചേര്‍ത്ത് ഒന്ന് വേവിക്കുക. ശേഷം ഇത് മാറ്റിവയ്ക്കുക. ഇനി അടുത്തതായി ഒരു ചട്ടിയില്‍ എണ്ണ ഒഴിച്ച് സവോള , ഇഞ്ചി , വെളുത്തുള്ളി , പച്ച മുളക് എന്നിവ നന്നായി വഴറ്റി എടുക്കുക. പിന്നീട് കുക്കറില്‍ നിന്ന് പോര്‍ക്കും കൂര്‍ക്കയും  എടുത്തു ഈ വഴറ്റിയതിലേക്ക് ചേര്‍ക്കുക.

ഒന്ന് അടച്ചുവയ്ക്കുക. ശേഷം അടിയില്‍ പിടിക്കാതെ ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുക്കുക. പോര്‍ക്ക്‌ നന്നായി വേവുന്നത് വരെ ഇളക്കി വരട്ടുക. നന്നായി വരണ്ടു കഴിയുമ്പോള്‍ അല്‍പ്പം കുരുമുളക് പൊടി വിതറി കറിവേപ്പില ചേര്‍ത്തു ഇറക്കുക. പോർക്കും കൂർക്കയും റെഡി..

Tags