ഇത് കുടിക്കൂ ; രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാം

aloe vera juice

ചർമ്മസംരക്ഷണത്തിനും കേശസംരക്ഷണത്തിനും പ്രകൃതിദത്തമായി ഉപയോഗിച്ച് വരുന്ന ഒന്നാണ് കറ്റാർ വാഴ. ഇതിലടങ്ങിയിരിക്കുന്ന പ്രോട്ടിയോലൈറ്റിക് എന്‍സൈമുകള്‍ മുടിയുടെ പ്രശ്നങ്ങൾ മാറി തഴച്ചു വളരാൻ സഹായിക്കുകയും മുടി പൊട്ടിപോകാനുള്ള സാദ്ധ്യത കുറയ്ക്കുകയും ചെയ്യുന്നു.  കൂടാതെ ആന്റി ഓക്സിഡന്റുകൾ, വൈറ്റമിനുകൾ എന്നിവയാൽ സമ്പുഷ്ടമാണ് ഇത്.

 മുടിയുടെയും കണ്ണിന്റെയും ആരോഗ്യം സംരക്ഷിക്കുന്നതിനും കറ്റാർവാഴ ജൂസ് കഴിച്ചാൽ മതിയാകും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക, ദഹന പ്രക്രിയ സുഗമമാക്കുക, ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുക, ശരീരത്തിലെ വിഷാംശം പുറന്തള്ളി ശുദ്ധീകരിക്കുക തുടങ്ങിയവയ്ക്കും കറ്റാർ വാഴ ജൂസ് ഉത്തമമാണ്.

തയ്യാറാക്കുന്ന വിധം

കറ്റാർവാഴ ഇലകൾ വൃത്തിയായി കഴുകിയെടുത്ത് ഇരുവശങ്ങളിലും കാണുന്ന മുള്ളുകൾ നീക്കം ചെയ്യാം. അതിനുശേഷം ഇലയ്ക്കുള്ളിൽ കാണപ്പെടുന്ന ജെൽ വേർതിരിച്ചെടുക്കണം. ജ്യൂസിലെ പ്രധാന ചേരുവയാണിത്. ഇനി വെള്ളം ചേർത്ത് മിക്സിയിൽ അടിച്ചെടുക്കാം. മധുരത്തിനായി പഞ്ചസാരയ്ക്ക് പകരം തേൻ ചേർക്കാം.

കുറച്ചു ചെറുനാരങ്ങ നീര് കൂടി ചേർത്താൽ കറ്റാർവാഴ ജൂസ് റെഡി. തണുപ്പിച്ചു കഴിക്കണമെന്നുള്ളവർക്കു തയാറാക്കിയ ജൂസ് ഫ്രിജിൽ വച്ച് ഉപയോഗിക്കാവുന്നതാണ്. ശ്രദ്ധിക്കേണ്ട ഒരു കാര്യം, നാരങ്ങാനീരും തേനും കുടിക്കുന്നതിനു മുന്നോടിയായി മാത്രം ചേർത്താൽ മതിയാകും.

Tags