ആഫ്രിക്കൻ ശ​ക്-​ഷു​ക

shak
shak

ചേ​രു​വ​ക​ൾ

1. ഓ​യി​ൽ - 1 ടേ​ബ്ൾ സ്പൂ​ൺ

2. സ​വാ​ള -1 (ചെ​റു​താ​യി അ​രി​ഞ്ഞ​ത്)

3. വെ​ളു​ത്തു​ള്ളി ച​ത​ച്ച​ത് - 1 കു​ടം

4. കാ​പ്സി​ക്കം-1 (ചെ​റു​താ​യി അ​രി​ഞ്ഞ​ത്)

5. ത​ക്കാ​ളി -3 ക​പ്പ് (പേ​സ്റ്റാ​ക്കി​യ​ത്)

6. ചെ​റി​യ​ജീ​ര​കം പൊ​ടി​ച്ച​ത് -1 ടീ​സ്പൂ​ൺ

7. പ​ഞ്ച​സാ​ര -1 ടീ​സ്പൂ​ൺ

8. മി​ക്സ​ഡ് ഹെ​ർ​ബ്സ്- 1/2 ടീ​സ്പൂ​ൺ

9. ഉ​പ്പ്, കു​രു​മു​ള​കു​പൊ​ടി -ആ​വ​ശ്യ​ത്തി​ന്

10. മു​ട്ട - 5-6 എ​ണ്ണം

11. മു​ള​കു​പൊ​ടി -2 ടേ​ബ്ൾ​സ്പൂ​ൺ

12.​ ഫ്ര​ഷ് പാ​ഴ്സ​ലി -1/2 ടീ​സ്പൂ​ൺ

ചെ​റു​താ​യി അ​രി​ഞ്ഞ​ത് ഗാ​ർ​ണി​ഷി​ന് (ആ​വ​ശ്യ​മെ​ങ്കി​ൽ)

ത​യാ​റാ​ക്കു​ന്ന വി​ധം

ആ​ദ്യം ത​ക്കാ​ളി പേ​സ്റ്റ് ത​യാ​റാ​ക്കാ​ൻ ചൂ​ടു​വെ​ള്ള​ത്തി​ൽ അ​ൽ​പ​നേ​രം അ​ട​ച്ചു​വെ​ക്കു​ക. ശേ​ഷം തൊ​ലി ക​ള​ഞ്ഞ ത​ക്കാ​ളി അ​ര​ച്ച് പേ​സ്റ്റാ​ക്കു​ക. വ​ലി​യ പാ​ൻ ചൂ​ടാ​ക്കി അ​തി​ലേ​ക്ക് എ​ണ്ണ ഒ​ഴി​ച്ച് 2-4 വ​രെ​യു​ള്ള ചേ​രു​വ​ക​ൾ ഇ​ട്ടു വ​ഴ​റ്റു​ക. ഇ​തി​ലേ​ക്ക് ത​യാ​റാ​ക്കി​വെ​ച്ച ത​ക്കാ​ളി പേ​സ്റ്റ് ഒ​ഴി​ച്ച് ന​ന്നാ​യി യോ​ജി​പ്പി​ക്കു​ക. ഇ​തി​ലേ​ക്ക് മു​ള​കു​പൊ​ടി, മി​ക്സ​ഡ് ഹെ​ർ​ബ്സ്, ഉ​പ്പ്, ജീ​ര​ക​പ്പൊ​ടി, പ​ഞ്ച​സാ​ര എ​ന്നി​വ ചേ​ർ​ക്കു​ക.

ഇ​തി​നെ 10-12 മി​നി​റ്റ് ചെ​റി​യ തീ​യി​ൽ വെ​ക്കു​ക. ഇ​നി മു​ട്ട​ക​ൾ ഓ​രോ​ന്നാ​യി പൊ​ട്ടി​ച്ചു ഒ​ഴി​ക്കു​ക. ഉ​പ്പ്, എ​ണ്ണ ആ​വ​ശ്യ​മെ​ങ്കി​ൽ ചേ​ർ​ക്കു​ക. പാ​ൻ മൂ​ടി​വെ​ച്ചു വേ​വി​ക്കു​ക. ശേ​ഷം പാ​ഴ്സ​ലി, ച​ത​ച്ച കു​രു​മു​ള​ക് മു​ക​ളി​ൽ വി​ത​റി ഗാ​ർ​ണി​ഷ് ചെ​യ്തെ​ടു​ക്കാം. സ്വാ​ദി​ഷ്ഠ​വും വ്യ​ത്യ​സ്ത​വു​മാ​യ ഒ​രു വി​ഭ​വം റെ​ഡി.

Tags