വെറൈറ്റി മഷ്‌റൂം നൂഡില്‍സ്

mashroom noodles

ചേരുവകള്‍:

മഷ്‌റൂം, നൂഡില്‍സ് -200 ഗ്രാം വീതം
എണ്ണ -രണ്ട് ടേബ്ള്‍പൂണ്‍
സോയാസോസ് -ഒരു ടേബ്ള്‍പൂണ്‍
ചെറിയ തക്കാളി -50 ഗ്രാം
ഉപ്പ് -പാകത്തിന്
ഉണക്കമുളക് -എട്ടെണ്ണം
കല്‍ക്കണ്ടം പൊടിച്ചത് -ഒരു ടീസ്പൂണ്‍

തയാറാക്കുന്ന വിധം:

നൂഡില്‍സ് ഉപ്പും അല്‍പം എണ്ണയും ചേര്‍ത്ത് വെള്ളത്തില്‍ ഇട്ട് പാകത്തിന് വേവിച്ചു വാങ്ങുക. വെള്ളം തോര്‍ത്തി തണുത്ത വെള്ളത്തില്‍ കഴുകി, വീണ്ടും വെള്ളം തോര്‍ത്തിവെക്കുക. മിച്ചമുള്ള എണ്ണയില്‍ മഷ്‌റൂം ഇട്ട് രണ്ട് മിനിറ്റ് വറുക്കുക. ഇത് നൂഡില്‍സുമായി ചേര്‍ക്കുക. എല്ലാംകൂടി പതിയെ ഇളക്കിവാങ്ങുക

Share this story