തക്കാളി മോര് കറി റെസിപ്പി

thakkali

വേണ്ട ചേരുവകൾ...

 തക്കാളി                 2 എണ്ണം
 തൈര്                     2 കപ്പ്
 ഇഞ്ചി                    2 സ്പൂൺ
 പച്ചമുളക്              4 എണ്ണം
 സവാള                  1 എണ്ണം
 മല്ലിയില                കാൽ കപ്പ്  
 എണ്ണ                    2 സ്പൂൺ
 കടുക്                   1 സ്പൂൺ
 ചുവന്ന മുളക്         2 എണ്ണം
കറിവേപ്പില            2 തണ്ട്

 തയ്യാറാക്കുന്ന വിധം...

തക്കാളി ചെറുതായി അരിഞ്ഞത് പച്ചമുളകും തൈരും ചേർത്ത് കുഴച്ച് മാറ്റിവയ്ക്കാം. ഒരു ചട്ടി വെച്ച് ചൂടാക്കി എണ്ണയൊഴിച്ച് കടുക് പൊട്ടിച്ച്, ചുവന്ന മുളകും, കറിവേപ്പിലയും, ചേർത്ത് അതിലേക്ക് പച്ചമുളക്, ചേർത്ത്  കുറച്ചു മല്ലിയിലയും ചേർത്ത്, സവാള ചെറുതായി അരിഞ്ഞതും, ചേർത്ത് നന്നായിട്ട് വഴറ്റിയെടുക്കുക. എല്ലാം നന്നായി വഴണ്ട് വരുമ്പോൾ അതിലേക്ക് ഇഞ്ചി ചതച്ചത് ചേർത്ത് കൊടുക്കാം, വീണ്ടും നന്നായി വഴറ്റി പാകത്തിനായി വരുമ്പോൾ കുഴച്ചു വെച്ചിട്ടുള്ള തക്കാളി മിക്സ് ചേർത്തു കൊടുക്കാം .  അത് നന്നായിട്ട് വഴറ്റാൻ വെക്കുക എല്ലാം നന്നായി വഴണ്ട് വരുമ്പോൾ ഗ്യാസ് ഓഫ് ചെയ്യാം. ആവശ്യത്തിനു ഉപ്പും ചേർക്കാം. ശേഷം അതിലേക്ക് നല്ല കട്ടി തൈര്ഒന്ന് മിക്സിയിൽ അടിച്ചതും കൂടി ചേർത്തു കൊടുക്കാം.  തക്കാളി മോര് കറി തയ്യാർ.

Share this story