ടേസ്റ്റി ചിക്കന്‍ റോള്‍
chicken roll

ചിക്കന്‍ (എല്ലില്ലാത്തത്) -250 ഗ്രാം

സവാള (ചെറുതായി അരിഞ്ഞത്) -ഒന്ന്

ജീരകം പൊടിച്ചത് -ഒരു ടീസ്പൂണ്‍

ഗരം മസാല -ഒരു ടീസ്പൂണ്‍

ഇഞ്ചി -ഒരു ടീസ്പൂണ്‍

വെളുത്തുള്ളി -ഒരു ടീസ്പൂണ്‍

പച്ചമുളക് -രണ്ടെണ്ണം

നെയ്യ് -ഒരു ടേബിള്‍ സ്പൂണ്‍

ഉപ്പ് -ആവശ്യത്തിന്

മുളക്പൊടി -ആവശ്യത്തിന്

ചീസ് -അര കപ്പ്

ബ്രെഡ് പൊടി -2 കപ്പ്

അരിപ്പൊടി -2 ടേബിള്‍ സ്പൂണ്‍

മുട്ട -2 എണ്ണം

തയ്യാറാക്കുന്ന വിധം

ചിക്കന്‍, സവാള, മസാലകള്‍, ഉപ്പ് എന്നിവ എന്നിവയെല്ലാം ഒന്നിച്ച് മിക്സിയിലിട്ട് ഒന്ന് കറക്കിയെടുക്കാം. ഇതിലേക്ക് നെയ്യ്, അരിപ്പൊടി, കുറച്ച് ബ്രെഡ് പൊടി എന്നിവയിട്ട് കൂട്ടിയോജിപ്പിക്കുക. ശേഷം ഇത് നന്നായി കുഴച്ചെടുത്ത് മൃദുവാക്കുക.

ചെറിയ ഉരുളകളാക്കിയെടുത്ത് അത് കൈവള്ളയില്‍ ഇട്ട് പരത്തിയെടുക്കാം. ഇതിനുള്ളിലേക്ക് ചിരകിയെടുത്ത ചീസും നേരത്തെ തയ്യാറാക്കി വെച്ച ചിക്കന്‍ കൂട്ടും നിറച്ച് സിലിണ്ടര്‍ രൂപത്തില്‍ ഉരുട്ടിയെടുക്കാം.

മുട്ട നന്നായി അടിച്ചെടുത്ത് ഇതില്‍ ഓരോ റോളും മുക്കിശേഷം ബ്രെഡ് പൊടിയിലും മുക്കിയെടുക്കാം. ശേഷം എണ്ണയിലിട്ട് നന്നായി പൊരിച്ചെടുക്കാം.

Share this story