സ്പാനിഷ് ഓംലെറ്റ് തയാറാക്കിയാലോ
Spanish omelette


1.എണ്ണ/വെണ്ണ – രണ്ടു വലിയ സ്പൂൺ

2.ചുവന്നുള്ളി പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

തക്കാളി, ചൂടുവെള്ളത്തിലിട്ട് ഉടൻ തന്നെ തണുത്ത വെള്ളത്തിലിട്ടശേഷം തൊലി കളഞ്ഞു പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

ഉരുളക്കിഴങ്ങ് വേവിച്ചു ചതുരക്കഷണങ്ങളാക്കിയത് – അരക്കപ്പ്

3.മുട്ട – നാല്

‌ ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

4.ചീസ് ഗ്രേറ്റ് ചെയ്തത് – കാൽ കപ്പ്

പാകം ചെയ്യുന്ന വിധം

∙എണ്ണ ചൂടാക്കി ചുവന്നുള്ളി ചേർ‌ത്തു വഴറ്റുക.

∙വഴന്നശേഷം ചുവന്നുള്ളി, തക്കാളി, ഉരുളക്കിഴങ്ങ് എന്നിവ ചേർത്തിളക്കി, ഏതാനും മിനിറ്റ് വേവിക്കുക.

∙മുട്ട ഉപ്പും കുരുമുളകുപൊടിയും ചേർത്തു നന്നായി അടിച്ചതു പച്ചക്കറികളുടെ മുകളിലേക്ക് ഒഴിക്കണം.

∙ചെറുതീയിൽ അനക്കാതെ വച്ച് ഓംലറ്റ് സെറ്റാക്കുക. ഇടയ്ക്കിടെ പാൻ മെല്ലേ ഇളക്കിക്കൊടുക്കുക.

∙അടിവശം ഇളംബ്രൗൺ നിറമായി മുകളിൽ സെറ്റായിത്തുടങ്ങുമ്പോൾ ചീസ് ഗ്രേറ്റ് ചെയ്തതു വിതറി, അടച്ചു വച്ചു വേവിക്കുക.

∙മെല്ലേ വിളമ്പാനുള്ള പാത്രത്തിലേക്കു മാറ്റുക.
 

Share this story