ഉച്ചയൂണിനൊപ്പം കഴിക്കാൻ മസാലപപ്പടം

Masalapappadam

ആവശ്യമായ സാധനങ്ങള്‍

പപ്പടം (വലുത്) -അഞ്ചെണ്ണം
സവാള നുറുക്കിയത് -രണ്ട് ടേബിള്‍ സ്പൂണ്‍
തക്കാളി നുറുക്കിയത് -രണ്ട് ടേബിള്‍
സ്പൂണ്‍
പച്ചമുളക് അരിഞ്ഞത് -ഒന്ന്
മുളകുപൊടി -ഒരു നുള്ള്
മല്ലിയില നുറുക്കിയത് -ഒരു ടേബിള്‍
സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ചൂടായ ഒരു പാനിൽ അൽപം എണ്ണയൊഴിക്കുക. അതിലേക്ക് പപ്പടം ഇട്ട് തിരിച്ചും മറിച്ചുമിട്ട് ചുട്ടെടുക്കുക. വേവുമ്പോള്‍ രണ്ട് വശവും തവി വെച്ച് അമര്‍ത്തണം.പപ്പടം പൊങ്ങിവരാതിരിക്കാനാണിങ്ങനെ ചെയ്യുന്നത്. ശേഷം പാത്രത്തിലേക്ക് മാറ്റി ഓരോ പപ്പടത്തിനുമുകളിലും സവാള, തക്കാളി, പച്ചമുളക്, മല്ലിയില എന്നിവയിട്ടശേഷം ഉപ്പും മുളകുപൊടിയും തൂവിക്കൊടുക്കാം.

Share this story