എളുപ്പം തയ്യാറാക്കാം രുചിയൂറും കപ്പ അവിയൽ

kappaaviyal

വേണ്ട ചേരുവകൾ...

കപ്പ നീളത്തിൽ അരിഞ്ഞത്                 1 കിലോ
തേങ്ങ                                                            1/2 മുറി
പച്ചമുളക്                                                      2 എണ്ണം
ജീരകം                                                           1 സ്പൂൺ
മഞ്ഞൾ പൊടി                                            1 സ്പൂൺ
വെളിച്ചെണ്ണ                                                  3 സ്പൂൺ
കറിവേപ്പില                                                   3 തണ്ട്

തയ്യാറാക്കുന്ന വിധം...

കപ്പ തോല് കളഞ്ഞു കഴുകി നീളത്തിൽ അറിഞ്ഞു എടുക്കുക. ശേഷം കുക്കറിൽ 2 വിസിൽ വച്ചു വേകിക്കുക. മിക്സിയുടെ ജാറിൽ തേങ്ങ, പച്ചമുളക്, ജീരകം, കറി വേപ്പില, മഞ്ഞൾ പൊടി എന്നിവ ചതച്ചെടുക്കുക.വേകിച്ച കപ്പ വീണ്ടും കഴുകി ഒരു മൺ ചട്ടിയിലേക്ക് എടുത്തു ചതച്ച കൂട്ടും, ഉപ്പും വെളിച്ചെണ്ണയും ചേർത്ത് കൈകൊണ്ട് കുഴച്ചു ചെറിയ തീയിൽ ചൂടാക്കി വേകിച്ചു എടുക്കുക.

Share this story