തേനൂറും ഗുലാബ് ജാമുണ്ടാക്കാന്‍ ഇത്ര എളുപ്പമായിരുന്നു ?

google news
gulab

മധുരമൂറും ഗുലാബ് ജാമുന്‍ തയാറാക്കാന്‍ ഇത്ര എളുപ്പമോ?  വെറും പത്ത് മിനുട്ടിനുള്ളില്‍ ഗുലാബ് ജാമുന്‍ വീട്ടില്‍ തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?

ചേരുവകൾ…

പാല്‍പൊടി                 120 ഗ്രാം
മൈദ                             120 ഗ്രാം
ബേക്കിങ് പൗഡര്‍     1 1/2 ടീസ്പൂണ്‍
പഞ്ചസാര                   60 ഗ്രാം
പാല്‍                             50 മില്ലി
റോസ് എസ്സന്‍സ്       ഒരു ടീസ്പൂൺ
നെയ്                          ആവശ്യത്തിന്
വെള്ളം                         50 മില്ലി

തയ്യാറാക്കുന്ന വിധം…

1. പാല്‍പൊടി, മൈദ, ബേക്കിങ് പൗഡര്‍ , നെയ്യ്, പാല് എന്നിവ ചേര്‍ത്ത് മയമുള്ള ഒരു മാവ് തയ്യാറാക്കുക.
2. ഇതു നല്ലതുപോലെ കുഴച്ചശേഷം 20 ചെറിയ ഉരുളകള്‍ ഇതില്‍നിന്നും ഉരുട്ടുക.
3. ഇത് നെയ്യില്‍ കരിയാതെ വറുത്തുകോരുക.
4. പഞ്ചസാരപ്പാനി തയ്യാറാക്കി അരികില്‍വച്ചിട്ട് വറുത്തുകോരുന്ന ഓരോന്നും പാനിയിലിടുക.

Tags