ഗോവന്‍ ചെമ്മീന്‍ കറി തയ്യാറാക്കാം അതിവേഗം
shrimp curry

ആവശ്യമായ ചേരുവകള്‍

1.ചെമ്മീന്‍ വലുത്, വൃത്തിയാക്കിയത് – അരക്കിലോ
2.തേങ്ങ – ഒന്ന്, ചുരണ്ടിയത്

3.വെളിച്ചെണ്ണ – ഒരു വലിയ സ്പൂണ്‍

വനസ്പതി – ഒരു വലിയ സ്പൂണ്‍

4.കറുവാപ്പട്ട – ഒരിഞ്ചു കഷണം

ഏലയ്ക്ക – നാല്

5.സവാള – രണ്ട്, അരിഞ്ഞത്

പച്ചമുളക് – രണ്ട്, അറ്റം പിളര്‍ന്നത്

6.ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – ഒന്നര വലിയ സ്പൂണ്‍

7.മുളകുപൊടി – രണ്ടു ചെറിയ സ്പൂണ്‍

മഞ്ഞള്‍പ്പൊടി – അര ചെറിയ സ്പൂണ്‍

ജീരകംപൊടി – കാല്‍ ചെറിയ സ്പൂണ്‍

8.ഉപ്പ് – പാകത്തിന്

നാരങ്ങാനീര് – ഒരു നാരങ്ങയുടെ പകുതിയുടേത്

9.കോണ്‍ഫ്ളവര്‍ – ഒരു ചെറിയ സ്പൂണ്‍

10.കറിവേപ്പില – പാകത്തിന്

പാകം ചെയ്യുന്ന വിധം

ചെമ്മീന്‍ കഴുകി വൃത്തിയാക്കി വയ്ക്കണം. തേങ്ങ ചുരണ്ടിയതു പാകത്തിനു വെള്ളം ചേര്‍ത്തു പിഴിഞ്ഞ് ഒന്നും രണ്ടും മൂന്നും പാല്‍ എടുത്തു വയ്ക്കണം. വെളിച്ചെണ്ണയും വനസ്പതിയും ഒന്നിച്ചു ചൂടാക്കി അതില്‍ കറുവാപ്പട്ടയും ഏലയ്ക്കയും ചേര്‍ത്തു മൂപ്പിച്ച ശേഷം സവാള അരിഞ്ഞതും പച്ചമുളക് അറ്റം പിളര്‍ന്നതും ചേര്‍ത്തു വഴറ്റി നിറം മാറുന്നതിനു മുന്‍പ് കോരിയെടുക്കണം. അതേ എണ്ണയിലേക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്തിളക്കി വഴറ്റിയ ശേഷം ഏഴാമത്തെ ചേരുവ ചേര്‍ത്തു ചെറുതീയില്‍ വച്ചിളക്കണം.

മസാല മണം മാറുമ്പോള്‍ മൂന്നാം പാലും ഉപ്പും നാരങ്ങാനീരും ചേര്‍ത്തിളക്കി, ചെമ്മീനും വഴറ്റി വച്ചിരിക്കുന്ന ബാക്കി ചേരുവകളും ചേര്‍ത്തു യോജിപ്പിച്ച ശേഷം വേവിക്കണം. രണ്ടാംപാലും ചേര്‍ത്തിളക്കി തിളപ്പിച്ച ശേഷം കോണ്‍ഫ്ളോര്‍ കലക്കിയ ഒന്നാംപാലും കറിവേപ്പിലയും ചേര്‍ത്തിളക്കി ചൂടാക്കി വാങ്ങി

വിളമ്പാം.

Share this story