വീട്ടിൽ തയ്യാറാക്കാം ഗാർലിക് ചീസ് ടോസ്റ്റ്
tost

ആവശ്യമുള്ള സാധനങ്ങള്‍

    ബ്രെഡ് കഷ്ണങ്ങള്‍ -4 എണ്ണം
    മൊസാരില്ല ചീസ് -ആവശ്യത്തിന്
    മയൊണൈസ് -ആവശ്യത്തിന്
    വെളുത്തുള്ളി -നാലെണ്ണം അരിഞ്ഞത്
    പനിക്കൂര്‍ക്ക -ആവശ്യത്തിന്
    ചില്ലി ഫ്‌ളേക്‌സ് -ആവശ്യത്തിന്
    ഒറിഗാനോ -ആവശ്യത്തിന്
    കാപ്‌സിക്കം -ഒരെണ്ണം

തയ്യാറാക്കുന്ന വിധം

ഒരു പാന്‍ ചൂടാക്കി ബ്രെഡ് ചെറിയ കഷ്ണങ്ങളാക്കി അതില്‍ ഇട്ട് ചൂടാക്കുക. ഇതിലേക്ക് നെയ്യ് അല്ലെങ്കില്‍ ബട്ടര്‍ ചേര്‍ക്കുക. ഇനി മയൊണൈസ് കൂടെ നന്നായി പുരട്ടുക.

ഇതിന്റെ മുകളിലേക്ക് അരിഞ്ഞ വെളുത്തുള്ളി, കാപ്‌സിക്കം എന്നിവ വിതറുക. മൊസാരില്ല ചീസ്, ഒറിഗാനോ, ചില്ലി ഫ്‌ളേക്‌സ് എന്നിവ കൂടെ ചേര്‍ക്കാം.

പാനില്‍ ബ്രെഡിന്റെ വശങ്ങളിലായി കുറച്ച് വെള്ളമൊഴിച്ച് കൊടുക്കാം. ഇത് ബ്രെഡ് കരിഞ്ഞ് പോകാതിരിക്കാന്‍ സഹായിക്കും. പാന്‍ അടച്ച് വെച്ച് കൊടുക്കുന്നതും ചീസ് പെട്ടെന്ന് ഉരുകി ബ്രെഡില്‍ പരക്കാതിരിക്കാനും സഹായിക്കും. ഗാര്‍ലിക് ചീസ് ടെസ്റ്റ് ഇങ്ങനെ എളുപ്പത്തില്‍ തയ്യാറാക്കി കഴിക്കാം.

Share this story