ചായയ്ക്കൊപ്പം ക്രാബ് കട്​ലറ്റ്
crab cutlet

വേണ്ട ചേരുവകൾ:

ക്രാബ് – അഞ്ച്​
പച്ചമുളക്‌ – നാല്​
സവാള – രണ്ട്​
പൊട്ടറ്റോ – രണ്ട്​

മുട്ട – ഒന്ന്​

ഇഞ്ചി – ഒരു കഷണം
മഞ്ഞൾപൊടി – അര ടീസ്പൂൺ
ഗരം മസാല – അര ടീസ്പൂൺ
മുളകുപൊടി – രണ്ട്​ ടീസ്പൂൺ
റസ്​ക്​പൊടി, ഉപ്പ് – ആവശ്യത്തിന്
മല്ലിയില, പെപ്പർ പൗഡർ – ആവശ്യത്തിന്
ഓയിൽ – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു പാനിൽ രണ്ട് ടീസ്പൂൺ ഓയിൽ ഒഴിക്കണം. അത് ചൂടാകുമ്പോൾ ചെറുതായി മുറിച്ച സവാള, ഇഞ്ചി, പച്ചമുളക് ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് എല്ലാ പൊടികളും, ഉപ്പിട്ട് വേവിച്ച ക്രാബ് മീറ്റ് ചേർത്തിളക്കുക. വേവിച്ചുടച്ച പൊട്ടറ്റോ, ആവശ്യത്തിന് മല്ലിയില ചേർത്തിളക്കി തീ ഓഫ്‌ ചെയ്യുക.

ചൂട് പോയതിനു ശേഷം ചെറിയ ചെറിയ ഉരുളകളായി എടുത്ത് ഇഷ്​ടമുള്ള ഷേപ്പിലാക്കി എഗ് ബീറ്റ് ചെയ്തതിൽ മുക്കി റസ്​ക്​പൊടിയിൽ നന്നായി റോൾ ചെയ്തെടുത്ത് നല്ല ചൂടായ ഓയിലിൽ ഫ്രൈ ചെയ്ത് ടൊമാറ്റോ സോസ് അല്ലെങ്കിൽ കെച്ചപ്പിന്‍റെ കൂടെ കഴിക്കാം.

Share this story