മത്സരാര്‍ഥികളുടെ കവിളില്‍ കടിച്ചതിന് വിമര്‍ശനവുമായി എത്തിയവര്‍ക്ക് അമ്മയുടെ കവിളില്‍ കടിച്ച് മറുപടി

google news
മത്സരാര്‍ഥികളുടെ കവിളില്‍ കടിച്ചതിന് വിമര്‍ശനവുമായി എത്തിയവര്‍ക്ക് അമ്മയുടെ കവിളില്‍ കടിച്ച് മറുപടി

തെലുങ്ക് ടെലിവിഷന്‍ ചാനലിലെ ഡാന്‍സ് റിയാലിറ്റി ഷോയുടെ വിധികര്‍ത്താവായ നടി ഷംന കാസിം മത്സരാര്‍ഛികളുടെ കവിളില്‍ കടിച്ചത് കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. നിരവധി പേരാണ് ഇതിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ തന്നെ വിമര്‍ശിച്ചവര്‍ക്കെതിരെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഷംന കാസിം.

‘നിങ്ങളെ ആരെങ്കിലും വിധിക്കുന്നുണ്ടെങ്കില്‍ അത് അവരുടെ പ്രശ്നമാണ്’ എന്നാണ് ഷംനയുടെ മറുപടി. അമ്മയുടെ കവിളില്‍ കടിക്കുന്നതിന്റെ ഒരു ചിത്രത്തിനോടൊപ്പമാണ് താരം ഈ കുറിപ്പ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിയ്ക്കുന്നത്.

തെലുങ്ക് ചാനലായ ഇ ടിവിയിലെ ‘ധീ’ എന്ന ഡാന്‍സ് റിയാലിറ്റി ഷോയിലായിരുന്നു സംഭവം. ഷോയില്‍ നല്ല പ്രകടനം കാഴ്ചവെച്ച മത്സരാര്‍ത്ഥിയെ വേദിയില്‍ ചുംബിക്കുകയും കവിളില്‍ കടിക്കുകയുമാണ് നടി ചെയ്തത്. മത്സരാര്‍ഥികളായ ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും കവിളില്‍ കടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഈ വീഡിയോയ്ക്ക് വലിയ പ്രചാരമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. എന്നാല്‍ ഇതിനെതിരെ വിമര്‍ശനവും ശക്തമായിരുന്നു. ഒരു റിയാലിറ്റി ഷോ വേദിയില്‍ വിധികര്‍ത്താവ് ഇങ്ങനെ പെരുമാറുന്നത് കുറച്ച് കടന്നുപോയെന്നാണ് വിമര്‍ശനം ഉയരുന്നത്. ടെലിവിഷന്‍ റേറ്റിങ് പോയിന്റിന് വേണ്ടിയുള്ള ഒരു ഗിമ്മിക്കാണെന്ന് മറ്റു ചിലരും അഭിപ്രായപ്പെട്ടിരുന്നു.

2004 ലാണ് ഷംന സിനിമയിലെത്തിയത്. തുടക്കത്തില്‍ മലയാള സിനിമകളില്‍ അഭിനയിച്ചു. അതിനു ശേഷം തെലുങ്ക്, തമിഴ് സിനിമകളില്‍ നിന്ന് അവര്‍ക്ക് ഓഫറുകള്‍ വന്നു. കന്നഡയില്‍ ‘ജോഷ്’ എന്ന ചിത്രത്തിലൂടെയാണ് അവര്‍ അരങ്ങേറ്റം കുറിച്ചത്.

The post മത്സരാര്‍ഥികളുടെ കവിളില്‍ കടിച്ചതിന് വിമര്‍ശനവുമായി എത്തിയവര്‍ക്ക് അമ്മയുടെ കവിളില്‍ കടിച്ച് മറുപടി first appeared on Keralaonlinenews.