'വിജയ് 68' ൽ വിജയ്‌ക്കൊപ്പം യുഗേന്ദ്രനും; 18 വര്‍ഷത്തിന് ശേഷം ഇരുവരും ഒന്നിക്കുമ്പോൾ ആവേശത്തിലായി ആരാധകർ

google news
vijay 68

വിജയ്‍യുടെ കരിയറിലെ 68-ാം ചിത്രത്തിൽ മലേഷ്യന്‍ നടന്‍ യുഗേന്ദ്രനും എത്തുന്നുവെന്ന് റിപ്പോർട്ട്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് ആരാധകരെ ആവേശത്തിലാഴ്ത്തി ചിത്രത്തിൽ നടന്‍ യുഗേന്ദ്രനും അഭിനയിക്കുന്നു എന്ന വിവരം പുറത്തുവരുന്നത്.

വിജയ്‍ക്കൊപ്പം മുന്‍പും അഭിനയിച്ചിട്ടുള്ള ആളാണ് യുഗേന്ദ്രന്‍. പേരരശിന്‍റെ സംവിധാനത്തില്‍ 2005 ല്‍ പുറത്തിറങ്ങിയ തിരുപ്പാച്ചിയിലായിരുന്നു അവസാനമായി ഇരുവരും ഒന്നിച്ചത്. വിജയ് ഗിരി എന്ന കഥാപാത്രമായി എത്തിയ ചിത്രത്തില്‍ ഇന്‍സ്പെക്ടര്‍ വേലുച്ചാമി എന്ന കഥാപാത്രത്തെ ആയിരുന്നു യുഗേന്ദ്രന്‍ അവതരിപ്പിച്ചത്. 18 വര്‍ഷത്തിന് ശേഷം ഈ കോമ്പോ സ്ക്രീന്‍ വീണ്ടും കാണാനാവുന്നതിന്‍റെ ആവേശത്തിലാണ് സിനിമാപ്രേമികള്‍. അതേസമയം ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം എത്തിയിട്ടില്ല.

മീനാക്ഷി ചൗധരിയാണ് ചിത്രത്തിലെ നായിക.ചിത്രത്തില്‍ പ്രഭുദേവ, പ്രശാന്ത്, ലൈല, സ്‌നേഹ, ജയറാം, അജ്മല്‍, യോഗി ബാബു, വിടിവി ഗണേഷ്, വൈഭവ്, പ്രേംജി അമരന്‍ തുടങ്ങിയവരാണ് മറ്റ താരങ്ങള്‍.എ.ജി.എസ് എന്റര്‍ടെയിന്‍മെന്റാണ് ചിത്രം നിര്‍മിക്കുന്നത്.