യുവനടന്‍ സുജിത്ത് രാജ് കൊച്ചുകുഞ്ഞ് വാഹനാപകടത്തില്‍ മരിച്ചു

google news
sujith raj

ആലുവ: യുവനടന്‍ സുജിത്ത് രാജ് കൊച്ചുകുഞ്ഞ് (32) വാഹനാപകടത്തില്‍ മരിച്ചു. ആലുവ- പറവൂര്‍ റോഡ് സെറ്റില്‍മെന്റ് സ്‌കൂളിനു മുന്നില്‍ വച്ച് മാര്‍ച്ച് 26നാണ് അപകടമുണ്ടായത്. തുടര്‍ന്ന്‌ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നു വൈകിട്ട് അഞ്ചിന് തോന്ന്യക്കാവ് ശ്മശാനത്തിലാണ് സംസ്‌കാരം.

കിനാവള്ളി എന്ന ചിത്രത്തിലൂടെയാണ് സുജിത്ത് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. കിനാവള്ളിയില്‍ സുജിത്ത് ഒരു പാട്ടും പാടിയിട്ടുണ്ട്. സണ്ണി ലിയോണിയുടെ മലയാള ചിത്രമായ രംഗീല, മാരത്തോണ്‍ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.