'സ്വപ്നങ്ങള്‍ ബാക്കിയാക്കി പോയല്ലോ പ്രിയ സുഹൃത്തേ'; ടിടിഇയുടെ മരണത്തില്‍ സംവിധായകന്‍ വിനോദ് ഗുരുവായൂര്‍

google news
vinod

ടിടിഇ കെ വിനോദിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി സംവിധായകന്‍ വിനോദ് ഗുരുവായൂര്‍. 'പ്രിയ വിനോദ് മാപ്പ്' എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് ആരംഭിക്കുന്നത്. 'സിനിമ വലിയൊരു ആഗ്രഹമായിരുന്നു. ചെറിയ വേഷങ്ങള്‍ ചെയ്തു. സ്വപ്നങ്ങള്‍ ബാക്കിയാക്കി പോയല്ലോ പ്രിയ സുഹൃത്തേ' എന്ന് വിനോദ് ഗുരുവായൂര്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.

തൃശ്ശൂര്‍ വെളപ്പായയിലാണ് ടിടിഇയെ ഇന്നലെ രാത്രി ട്രെയിനില്‍ നിന്ന് തള്ളിയിട്ടു കൊന്നത്.  ടിക്കറ്റ് ചോദിച്ചതിന്റെ പകയില്‍ അതിഥി തൊഴിലാളിയായ യാത്രക്കാരനാണ് ടിടിഇ കെ വിനോദിനെ കൊലപ്പെടുത്തിയത്. ഒരു ടിടിഇ എന്നതിനപ്പുറം മലയാള സിനിമയുമായി ഏറെ ബന്ധമുള്ള വ്യക്തിയായിരുന്നു കെ വിനോദ്. മലയാള സിനിമയുടെ സ്വന്തം ടിടിഇ എന്നായിരുന്നു സിനിമാ മേഖലയില്‍ വിനോദ് പൊതുവെ അറിയപ്പെട്ടിരുന്നത്.

Tags