'കഠിനാധ്വാനത്തിൻ്റെയും അർപ്പണബോധത്തിൻ്റെയും കാര്യത്തിൽ നിങ്ങൾ മികച്ചതാണ്'; പൃഥ്വിരാജിനെയും ആടുജീവിതത്തെയും പ്രശംസിച്ച് യോഗി ബാബു

google news
yogi babu

ഗംഭീര പ്രതികരണവുമായി മുന്നേറുകയാണ് പൃഥ്വിരാജ്-ബ്ലെസി ചിത്രം ആടുജീവിതം. ഇപ്പോഴിതാ ചിത്രത്തെയും പൃഥ്വിരാജിന്റെ അഭിനയത്തെയും പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോളിവുഡ് നടൻ യോഗി ബാബു. ഇപ്പോഴും ആടുജീവിതം ചിത്രത്തിന്റെ ഹാങ്ങോവറിലാണെന്നും ചിത്രത്തിലെ പൃഥ്വിരാജിന്റെ  പ്രകടനം അവിസ്മരണീയമാണെന്നും മമ്മൂട്ടിയ്ക്കും മോഹൻലാലിനും ശേഷം പൃഥ്വിരാജ് ആണെന്നും യോഗി ബാബു എക്സിൽ കുറിച്ചു. 

'ആടുജീവിതം ചിത്രത്തിന്റെ ഹാങ്ങോവറിലാണ് ഇപ്പോഴും. സിനിമാ പ്രേമികൾക്ക് വിരുന്നൊരുക്കുന്ന ഒരു വേദനയാർന്ന യാത്ര. ഇത് മഞ്ഞുമ്മൽ ബോയ്സ് പോലെ സർവൈവർ ചിത്രമല്ല. അതിലുപരി ഇമോഷണൽ സർവൈവൽ ഡ്രാമയാണിത്. പൃഥ്വിരാജ് സുകുമാരൻ ആണ് ഈ ഗോട്ട് ലൈഫിൻ്റെ ജീവിതം. മമ്മൂട്ടിയ്ക്കും മോഹൻലാലിനും ശേഷം പൃഥ്വിരാജ്. ചിത്രത്തിലെ പ്രകടനം അവിസ്മരണീയം. കഠിനാധ്വാനത്തിൻ്റെയും അർപ്പണബോധത്തിൻ്റെയും കാര്യത്തിൽ നിങ്ങൾ മികച്ചതാണ്' എന്നാണ് യോഗി ബാബു എക്സിൽ കുറിച്ചിരിക്കുന്നത്.