പത്തൊന്‍പതാമത് ചിത്രത്തിന്റെ പ്രഖ്യാപനവുമായി യഷ്

google news
yash

കെ.ജി.എഫ് ചിത്രങ്ങളിലൂടെ ഇന്ത്യയെമ്പാടും ആരാധകരെ സമ്പാദിച്ച നടനാണ് യഷ്. കെ.ജി.എഫ് രണ്ടാം ഭാഗം റിലീസായി ഒരുവര്‍ഷം പിന്നിടുമ്പോഴും തന്റെ അടുത്തചിത്രമേതെന്ന് താരം വ്യക്തമാക്കിയിരുന്നില്ല. ഇപ്പോള്‍ അഭിനയജീവിതത്തിലെ പത്തൊന്‍പതാമത് ചിത്രത്തിന്റെ പ്രഖ്യാപനത്തിന് തയ്യാറെടുക്കുകയാണ് യഷ്.

പ്രഖ്യാപന തീയതി വെളിപ്പെടുത്തുന്നതിന് ഒരു ദിവസം മുമ്പ്, യഷ് സോഷ്യല്‍ മീഡിയയിലെ തന്റെ പ്രൊഫൈല്‍ ഡിസ്‌പ്ലേ ചിത്രം ‘ലോഡിംഗ്’ എന്നാക്കി മാറ്റിയിരുന്നു. അഭൂതപൂര്‍വമായ ഹൈപ്പിനൊപ്പം, തെന്നിന്ത്യന്‍ ചലച്ചിത്രലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഖ്യാപനങ്ങളിലൊന്നാണ് യഷ് 19. പി ആര്‍ ഓ -പ്രതീഷ് ശേഖര്‍.സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിനൊപ്പം പ്രൊഡക്ഷന്‍ ഹൗസായ കെവിഎന്‍ പ്രൊഡക്ഷന്‍സും സഹകരിച്ചുള്ള പോസ്റ്റില്‍ ചിത്രത്തിന്റെ ഔദ്യോഗിക പേര് 2023 ഡിസംബര്‍ 8 ന് രാവിലെ 9:55 ന് പ്രഖ്യാപിക്കുമെന്ന് അറിയിച്ചു.തന്റെ വരാനിരിക്കുന്ന പ്രോജക്റ്റിന്റെ ഔദ്യോഗിക ടൈറ്റില്‍ യഷ് റിലീസ് ചെയ്യും.

കന്നഡ സിനിമാ പ്രേക്ഷകര്‍ റോക്കിങ് സ്റ്റാര്‍ എന്നുവിളിക്കുന്ന യഷിന്റെ പത്തൊന്‍പതാമത് ചിത്രത്തിന്റെ ടൈറ്റില്‍ ഡിസംബര്‍ 8 ന് റിലീസ് ചെയ്യും. എക്‌സിലൂടെ യഷ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എട്ടാം തീയതി രാവിലെ 9.55 നാണ് ടൈറ്റില്‍ പ്രഖ്യാപിക്കുക. നിലവില്‍ ‘യഷ് 19’ എന്നാണ് ചിത്രം വിശേഷിപ്പിക്കപ്പെടുന്നത്. ‘K.G.F: Chapter 2’ ന്റെ വന്‍ വിജയത്തിന് ശേഷം, അദ്ദേഹം ഒരു വര്‍ഷത്തിലേറെ സിനിമകളൊന്നും ചെയ്യാതിരുന്നത് എല്ലാവരേയും അത്ഭുതപ്പെടുത്തിയിരുന്നു.

Tags