യാഷ് രാവണനായെത്തും

yash

പ്രശാന്ത് വര്‍മ്മയുടെ സംവിധാനത്തില്‍ തേജ സജ്ജ നായകനായ ചിത്രമാണ് 'ഹനുമാന്‍'. ചിത്രത്തിന്റെ തുടര്‍ച്ചയായ 'ജയ് ഹനുമാനില്‍' ഹനുമാനാകാന്‍ കെജിഎഫ് താരം യാഷിനെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ചിത്രത്തില്‍ യാഷ് അഭിനയിക്കാന്‍ യാതൊരു സാധ്യതയുമില്ലെന്നാണ് ബോളിവുഡ് മാധ്യമങ്ങള്‍ പുറത്തു വിടുന്ന റിപ്പോര്‍ട്ടുകള്‍.
അതേസമയം നിതേഷ് തിവാരിയുടെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമായ രാമായണത്തില്‍ യാഷ് രാവണനാകുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ചിത്രത്തില്‍ രാമനായി രണ്‍ബീര്‍ കബൂറും സീതയായി സായി പല്ലവിയുമാണ് വേഷമിടുന്നത്. ദശരഥനായി അരുണ്‍ ഗോവിലാണ് എത്തുന്നത്.
നിലവില്‍ യാഷ് അഭിനയിച്ചു കൊണ്ടിരിക്കുന്നത് ഗീതു മോഹന്‍ദാസ് സംവിധാനത്തില്‍ ഒരുങ്ങുന്ന 'ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍അപ്‌സ്' എന്ന ചിത്രത്തിലാണ്. അടുത്ത വര്‍ഷം ഏപ്രില്‍ പത്തിന് ചിത്രം തിയേറ്ററുകളില്‍ എത്തും.

Tags