രാമചന്ദ്രബോസ് ആന്‍ഡ് കോയുടെ ഒടിടി റിലീസ് എന്തുകൊണ്ട് വൈകുന്നു?; മറുപടിയുമായി ലിസ്റ്റിന്‍

listin

നിവിന്‍ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രമാണ് രാമചന്ദ്രബോസ് ആന്‍ഡ് കോ. കഴിഞ്ഞ വര്‍ഷം ഓണം റിലീസായെത്തിയ സിനിമ ഇതുവരെ ഡിജിറ്റല്‍ സ്ട്രീമിങ് ആരംഭിക്കാത്തത് എന്തുകൊണ്ടാണെന്ന് പലരും സമൂഹ മാധ്യമങ്ങളില്‍ ചോദിക്കാറുണ്ട്. ഇപ്പോഴിതാ ആ ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍.
സിനിമയുടെ ഒടിടി അവകാശം സംബന്ധിച്ച വിലപേശലാണ് ഡിജിറ്റല്‍ സ്ട്രീമിങ്ങിന്റെ കാലതാമസമത്തിന് കാരണം. ചിത്രത്തിന്റെ റിലീസ് സമയത്ത് ഒടിടി അവകാശത്തിന് ഒരു ഓഫറുണ്ടായിരുന്നു. എന്നാല്‍ തൃപ്തികരമായ ഡീല്‍ ലഭിക്കാത്തത് മൂലമാണ് ഒടിടി റിലീസ് വൈകുന്നത് എന്ന് ലിസ്റ്റിന്‍ സ്റ്റീഫന്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 25നാണ് രാമചന്ദ്രബോസ് ആന്‍ഡ് കോ തിയേറ്ററുകളിലെത്തിയത്. സിനിമയ്ക്ക് തിയേറ്ററുകളില്‍ വിജയം കണ്ടെത്താന്‍ കഴിഞ്ഞില്ല.

Tags