വിഷ്ണു മഞ്ചുവിന്റെ പാൻ ഇന്ത്യൻ ചിത്രം 'കണ്ണപ്പ'; റിലീസിനൊരുങ്ങുന്നു

Vishnu Manchu's Pan Indian film 'Kannappa'; Ready for release
Vishnu Manchu's Pan Indian film 'Kannappa'; Ready for release

വിഷ്ണു മഞ്ചു നായകനായ പാന്‍ ഇന്ത്യന്‍ ചിത്രം കണ്ണപ്പ റിലീസിന്  . 2025 ഏപ്രില്‍ 25 നാണ് ചിത്രം ആഗോള റിലീസായി എത്തുക. മോഹന്‍ ബാബുവിന്റെ ഉടസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്ടറി, എ.വി.എ എന്റര്‍ടെയ്ന്‍മെന്റ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് മുകേഷ് കുമാര്‍ സിംഗ് ആണ്. ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ മുകേഷ് കുമാര്‍ സിംഗിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ് കണ്ണപ്പ. മുകേഷ് കുമാര്‍ സിംഗ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം.

മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ് കുമാര്‍, ശരത് കുമാര്‍, മോഹന്‍ ബാബു എന്നീ സൂപ്പര്‍താരങ്ങള്‍ ചിത്രത്തില്‍ അഥിതി വേഷത്തില്‍ എത്തുന്നുണ്ട്. കണ്ണപ്പ എന്ന ശിവ ഭക്തന്റെ കഥ പറയുന്ന ചിത്രം, യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കിയതെന്നാണ് സൂചന. ബ്രഹ്‌മാണ്ഡ ബഡ്ജറ്റില്‍ ഒരുക്കിയ ചിത്രത്തിന്റെ ടീസര്‍ നേരത്തെ റിലീസ് ചെയ്തിരുന്നു. 1976 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ഈ ചിത്രം ഒരുക്കുന്നതെന്നും വാര്‍ത്തകളുണ്ട്. കാജല്‍ അഗര്‍വാള്‍, പ്രീതി മുകുന്ദന്‍, ബ്രഹ്‌മാനന്ദം, മധൂ, ദേവരാജ്, അര്‍പ്പിത രംഗ, ശിവ ബാലാജി, രഘു ബാബു, ഐശ്വര്യ ഭാസ്‌കരന്‍, മുകേഷ് ഋഷി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായി ചിത്രം പ്രദര്‍ശനത്തിനെത്തും. ഛായാഗ്രഹണം- ഷെല്‍ഡണ്‍ ചാവു, സംഗീതം- സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍- ആന്റണി ഗോണ്‍സാല്‍വസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- ചിന്ന, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ആര്‍ വിജയകുമാര്‍, ആക്ഷന്‍- കെച്ച കേമ്പഖടെ, പിആര്‍ഒ-ശബരി.

Tags