അവകാശങ്ങള്‍ ചോദിച്ചു വാങ്ങുമ്പോള്‍ സിനിമ ഇല്ലാതാകുന്നുവെന്ന് വിന്‍സി അലോഷ്യസ്

vincy
vincy

ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ സത്യാവസ്ഥ പുറത്തുവരാന്‍ കാത്തിരിക്കുകയാണെന്ന് നടി വിന്‍സി അലോഷ്യസ്. ലൈംഗികാതിക്രമങ്ങള്‍ തനിക്ക് നേരെ ഉണ്ടായിട്ടില്ല. പറഞ്ഞ വേതനം ലഭിക്കാത്ത സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും വിന്‍സി തുറന്നുപറഞ്ഞു. കോണ്‍ട്രാക്ട് ഇല്ലാതെ സിനിമയില്‍ അഭിനയിക്കേണ്ടി വന്നിട്ടുണ്ട്. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തു വരുമ്പോഴാണ് തങ്ങളും ആ നീതികേടിന് കീഴിലാണെന്ന് വ്യക്തമായതെന്നും വിന്‍സി പറഞ്ഞു.

സിനിമയില്‍ ആധിപത്യമുണ്ടെന്ന് വിന്‍സി അലോഷ്യസ് പറഞ്ഞു. പവര്‍ ഗ്രൂപ്പ് തനിക്ക് അനുഭവപ്പെട്ടിട്ടില്ല, എന്നാല്‍ ഒരു ആധിപത്യം അനുഭവപ്പെട്ടിട്ടുണ്ട്. പ്രസ്തുത നടന്‍ അല്ലെങ്കില്‍ ഡയറക്ടര്‍ എന്ന നിലയ്ക്കാണ് ആധിപത്യം ഉണ്ടാവുന്നത്. അവകാശങ്ങള്‍ ചോദിച്ചു വാങ്ങുമ്പോള്‍ അപവാദങ്ങള്‍ പറഞ്ഞു പരത്തുകയാണ്. അതുവഴി തനിക്ക് സിനിമ ഇല്ലാതാവുന്നുണ്ട്. അതാണ് താന്‍ ഇപ്പോള്‍ അനുഭവിക്കുന്നതെന്നും തനിക്ക് സിനിമയില്‍ ഒരു ഇടവേള ഉണ്ടായത് അവകാശങ്ങളെ കുറിച്ച് ചോദിച്ചത് കൊണ്ടായിരിക്കും എന്ന് കരുതുന്നുവെന്നും വിന്‍സി വ്യക്തമാക്കി.

Tags