പവർ ഗ്രൂപ്പ് തനിക്ക് അനുഭവപ്പെട്ടിട്ടില്ല, എന്നാൽ ഒരു ആധിപത്യം അനുഭവപ്പെട്ടിട്ടുണ്ട്; അവകാശങ്ങൾ ചോദിച്ചു വാങ്ങുമ്പോൾ അപവാദങ്ങൾ പറഞ്ഞു പരത്തുന്നു; വിൻസി അലോഷ്യസ്
പാലക്കാട്: മലയാള സിനിമയിൽ ആധിപത്യമുണ്ടെന്ന് നടി വിൻസി അലോഷ്യസ്. പവർ ഗ്രൂപ്പ് തനിക്ക് അനുഭവപ്പെട്ടിട്ടില്ല, എന്നാൽ ഒരു ആധിപത്യം അനുഭവപ്പെട്ടിട്ടുണ്ട്. പ്രസ്തുത നടൻ അല്ലെങ്കിൽ ഡയറക്ടർ എന്ന നിലയ്ക്കാണ് ആധിപത്യം ഉണ്ടാവുന്നതെന്നും താരം പറഞ്ഞു.
ലൈംഗികാതിക്രമങ്ങൾ തനിക്ക് നേരെ ഉണ്ടായിട്ടില്ല. പറഞ്ഞ വേതനം ലഭിക്കാത്ത സാഹചര്യം ഉണ്ടായിട്ടുണ്ട്. കോൺട്രാക്ട് ഇല്ലാതെ സിനിമയിൽ അഭിനയിക്കേണ്ടി വന്നിട്ടുമുണ്ട്. അതേസമയം അവകാശങ്ങൾ ചോദിച്ചു വാങ്ങുമ്പോൾ അപവാദങ്ങൾ പറഞ്ഞു പരത്തുകയാണെന്നും അതുവഴി തനിക്ക് സിനിമ ഇല്ലാതാവുന്നുണ്ടെന്നും വിൻസി ആരോപിച്ചു.
Also read: സീരിയലിൽ അഭിനയിക്കുന്നവരെ സിനിമകളിൽ പരിഗണിക്കാറില്ല; ബീന ആന്റണി
അതാണ് താൻ ഇപ്പോൾ അനുഭവിക്കുന്നതെന്നും തനിക്ക് സിനിമയിൽ ഒരു ഇടവേള ഉണ്ടായത് അവകാശങ്ങളെ കുറിച്ച് ചോദിച്ചത് കൊണ്ടായിരിക്കും എന്ന് കരുതുന്നുവെന്നും വിൻസി വ്യക്തമാക്കി. ഹേമ കമ്മറ്റി റിപ്പോർട്ടിലെ സത്യാവസ്ഥ പുറത്തുവരാൻ കാത്തിരിക്കുകയാണെന്നും വിൻസി അലോഷ്യസ് പറഞ്ഞു.
.