'വിക്രം'ല്‍ അഭിനയിക്കാന്‍ പ്രതിഫലം വാങ്ങിയില്ലെന്ന് വില്ലേജ് കുക്കിങ് ചാനല്‍

vikram

രാജ്യവ്യാപകമായി പ്രേക്ഷകരുള്ള യൂട്യൂബ് ചാനല്‍ ആണ് തമിഴിലെ 'വില്ലേജ് കുക്കിങ് ചാനല്‍'. ആറ് അംഗ സംഘം നടത്തുന്ന ചാനലിലെ കുക്കിങ് വീഡിയോകള്‍ക്ക് മില്ല്യണില്‍ കുറയാതെ കാഴ്ചക്കാര്‍ ഉണ്ടാകാറുമുണ്ട്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അതിഥിയായി വന്നതോടെ ചാനലിന്റെ പ്രേക്ഷക പ്രീതി കൂടിയിരുന്നു. പിന്നാലെ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത 'വിക്രം' സിനിമയില്‍ സംഘം അഭിനയിച്ചു.

സിനിമയ്ക്കായി ഒരു രൂപ പോലും പ്രതിഫലം കൈപ്പറ്റിയില്ലെന്ന് വ്യക്തമാക്കുകയാണ് സംഘം ഇപ്പോള്‍. ചെന്നൈയില്‍ തമിഴ്‌നാട് ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്‌സ് മീറ്റില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ഇതേക്കുറിച്ച് മനസ്സ് തുറന്നത്.

ചാനല്‍ തുടങ്ങുമ്പോള്‍ തന്നെ പരസ്യങ്ങള്‍ക്കായി പ്രതിഫലം കൈപ്പറ്റേണ്ടതില്ലെന്ന് തീരുമാനമെടുത്തിരുന്നു. ഇതുവരെയും ഇതില്‍ മാറ്റം വരുത്തിയിട്ടില്ല. ഒരു ചോക്ലേറ്റ് കമ്പനി അവരുടെ പത്ത് സെക്കന്റ് ദൈര്‍ഘ്യമുള്ള പരസ്യ ചിത്രത്തിനായി നാലര ലക്ഷം രൂപ വാഗ്ദാനം ചെയ്തപ്പോഴും തങ്ങള്‍ സ്വീകരിച്ചില്ലെന്ന് സംഘം വ്യക്തമാക്കി. പണത്തിനോട് വലിയ ആഗ്രഹമില്ലെന്നും യൂട്യൂബ് വരുമാനം മതിയാകുമെന്നുമാണ് ഇവരുടെ പക്ഷം.

Tags