പുതിയ ലുക്കില്‍ വിക്രം

vikram

2022ല്‍ പുറത്തിറങ്ങിയ കാര്‍ത്തിക് സുബ്ബരാജ് ചിത്രം മഹാന്റെ രണ്ടാം ഭാഗം എത്തുന്നുവെന്ന സൂചന. വിക്രം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവെച്ച ഒരു ഫോട്ടോയ്ക്ക് പിന്നാലെയാണ് ഇത് ചര്‍ച്ചയായത്. വിക്രം സിഗരറ്റ് വലിച്ച് സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
ആമസോണ്‍ പ്രൈമില്‍ റിലീസ് ആയ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. തിയേറ്ററില്‍ റിലീസ് ചെയ്യേണ്ട സിനിമയായിരുന്നുവെന്നും കാര്‍ത്തിക് സുബ്ബരാജിന്റെ കരിയര്‍ ബെസ്റ്റ് ആണെന്നുമൊക്കെ സിനിമ പ്രേമികളുടെ ഇടയില്‍ സംസാരമുണ്ടായിരുന്നു. ധ്രുവ് വിക്രം, ബോബി സിംഹ, സിമ്രാന്‍ തുടങ്ങിയ വമ്പന്‍ താരനിര ചിത്രത്തില്‍ അണിനിരന്നിരുന്നു.
ഒടിടി റിലീസായി ഫെബ്രുവരിയിലാണ് മഹാന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കു എത്തിയത്. വിക്രമിന്റെ 60ാമത്തെ ചിത്രം ആയിരുന്നു മഹാന്‍

Tags