എന്നെക്കൊണ്ടാകും വിധം മികച്ച ഭര്‍ത്താവാകാനാണ് താൻ ശ്രമിക്കുന്നതെന്ന് വിക്കി കൗശല്‍

vicky
വിവാഹ ജീവിതം മനോഹരമാണ്  എന്നാല്‍  മികച്ച ഒരു ഭര്‍ത്താവാണ്

ഏറ്റവും ആരാധകരുള്ള താര ദമ്പതിമാരാണ് വിക്കി കൗശലും കത്രീന കൈഫും. താൻ ഒരുതരത്തിലും മികച്ചവൻ അല്ലെന്നാണ് താരം പറയുന്നത്. 

വിവാഹ ജീവിതം മനോഹരമാണ്  എന്നാല്‍  മികച്ച ഒരു ഭര്‍ത്താവാണ് എന്ന് കരുതില്ലെന്നും വിക്കി കൗശല്‍ വ്യക്തമാക്കി.

എല്ലാം തികഞ്ഞത് എന്നത് ഒരു മരീചിക പോലെയാണ്. ഒരുതരത്തിലും ഞാൻ സമ്പൂര്‍ണനല്ല. ഒരു ഭര്‍ത്താവ്, മകൻ, നടൻ സുഹൃത്ത്  എന്നിങ്ങനെ ഒരു തരത്തിലും താൻ പൂര്‍ണനല്ല. നമ്മള്‍ മികച്ചതാണ് എന്ന് കരുതും എങ്കിലും ഒരിക്കലും അവിടെ എത്താനാകില്ല. 

ഞാൻ മികച്ച ഒരു ഭര്‍ത്താവാണെന്ന് ഒരിക്കലും കരുതുന്നില്ല. എന്നെക്കൊണ്ടാകും വിധം മികച്ച ഭര്‍ത്താവാകാനാണ് താൻ ശ്രമിക്കുന്നതെന്നും വിക്കി കൗശല്‍ പറഞ്ഞു.

Share this story