അവള്‍ പ്രിയപ്പെട്ടവളാണ്, എനിക്ക് അവളെ ശരിക്കും ഇഷ്ടമാണെന്ന് വിജയ് ദേവരക്കൊണ്ട
reshmika
സംവിധായകന്‍ കരണ്‍ജോഹര്‍ അവതാരകനായിട്ടുള്ള ‘കോഫിവിത്ത് കരണ്‍ 7′ എന്ന ഷോയിലാണ് നടന്റെ വെളിപ്പെടുത്തല്‍. താനും രശ്മികയും നല്ല സുഹൃത്തുക്കളാണ്

ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടാറുള്ള താരങ്ങളാണ് വിജയ്ദേവരക്കൊണ്ടയും നടി രശ്മിക മന്ദാനയും. അടുത്തിടെ ഇരുവരും വിവാഹിതരാകാന്‍ പോകുന്നു എന്നരീതിയില്‍ പല വാര്‍ത്തകളും പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ രശ്മിക മന്ദാനയുമായുള്ള ബന്ധത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് വിജയ്ദേവരക്കൊണ്ട.

സംവിധായകന്‍ കരണ്‍ജോഹര്‍ അവതാരകനായിട്ടുള്ള ‘കോഫിവിത്ത് കരണ്‍ 7′ എന്ന ഷോയിലാണ് നടന്റെ വെളിപ്പെടുത്തല്‍. താനും രശ്മികയും നല്ല സുഹൃത്തുക്കളാണ്.കരിയറിന്റെ ആദ്യഘട്ടത്തില്‍ ഞങ്ങള്‍  രണ്ട് സിനിമകള്‍ ഒരുമിച്ച് ചെയ്തിട്ടുണ്ട്. അവള്‍ പ്രിയപ്പെട്ടവളാണ്, എനിക്ക് അവളെ ശരിക്കും ഇഷ്ടമാണ്.

നല്ല സുഹൃത്തുക്കളാണ്. സിനിമകളിലൂടെ ഉയര്‍ച്ചതാഴ്ചകള്‍ പങ്കുവെക്കാറുണ്ട്. ഒരു നല്ല ബോണ്ട് അവളുമായിട്ടുണ്ട്’. വിജയ് മറുപടി പറഞ്ഞു. പാന്‍ ഇന്ത്യതലത്തില്‍ ഒരുക്കിയിരിക്കുന്ന ‘ലൈഗര്‍’ എന്ന സിനിമയാണ് റിലീസിന് ഒരുങ്ങുന്നത്.

Share this story