വിജയ് സേതുപതി രാം ഗോപാല്‍ വര്‍മ്മയ്‌ക്കൊപ്പം സിനിമ ചെയ്യുന്നു?

vijay setupati

വിജയ് സേതുപതി സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയുമായി കൈ കൊടുക്കാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്.
രാം ഗോപാല്‍ വര്‍മ്മ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വിജയ് സേതുപതിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഒരു സിനിമയുടെ ചര്‍ച്ചകള്‍ക്കായാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയതെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല.
'ഗാന്ധി ടോക്ക്', 'വിടുതലൈ 2' എന്നീ സിനിമകളാണ് വിജയ് സേതുപതിയുടേതായി റിലീസിന് ഒരുങ്ങുന്നത്.

Tags