കൃതി ഷെട്ടിയ്‌ക്കൊപ്പം അഭിനയിക്കാന്‍ വിജയ് സേതുപതി വിസമ്മതിച്ചെന്ന വാര്‍ത്ത ; പ്രതികരിച്ച് വിജയ് സേതുപതി

vijay

കൃതി ഷെട്ടിയ്‌ക്കൊപ്പം അഭിനയിക്കാന്‍ വിജയ് സേതുപതി വിസമ്മതിച്ചതിനെക്കുറിച്ച് ധാരാളം അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. നടിയുമായി ഒരു റൊമാന്റിക് റോള്‍ ചെയ്യാന്‍ സമ്മതിക്കാതിരുന്നത് എന്തുകൊണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ താരം. തന്റെ വരാനിരിക്കുന്ന ചിത്രമായ 'മഹാരാജ' എന്ന സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടെയാണ് അഭ്യൂഹങ്ങളെ കുറിച്ച് വിജയ് സേതുപതി പ്രതികരിച്ചത്.

2021ല്‍ ബുച്ചി ബാബു സനയുടെ 'ഉപ്പേന' എന്ന സിനിമയില്‍ കൃതിയുടെ പിതാവിന്റെ വേഷം താന്‍ അവതരിപ്പിച്ചിരുന്നുവെന്നും അത് ഡിഎസ്പിയുടെ നിര്‍മ്മാതാക്കള്‍ അറിഞ്ഞിരുന്നില്ല എന്നും നടന്‍ പറഞ്ഞു.2022ല്‍ പൊന്റാമിന്റെ 'ഡിഎസ്പി' എന്ന ചിത്രത്തില്‍ കൃതിയെ നായികയാക്കാനാണ് വിജയ് വിസമ്മതിച്ചത്.
'ഉപ്പേന'യിലെ ഷൂട്ടിങ്ങിനിടെ കൃതി ഒരു സീന്‍ ചെയ്യാന്‍ പരിഭ്രമിച്ച് നിന്നപ്പോള്‍ തന്റെ യഥാര്‍ത്ഥ പിതാവായി തന്നെ കരുതി അഭിനയിക്കാനാണ് ആവശ്യപ്പെട്ടത്. അങ്ങനെയാണ് ആ സീന്‍ ചെയ്തത്. കൃതിക്ക് എന്റെ മകനേക്കാള്‍ അല്‍പ്പം പ്രായം മാത്രമേയുള്ളൂ. അതിനാലാണ് അടുത്ത സിനിമയില്‍ കൃതിയെ നായകയാക്കി ആ വേഷം ചെയ്യാതിരുന്നുത്. 'ഡിഎസ്പി'യില്‍ വിജയ് സേതുപതിയ്‌ക്കൊപ്പം അനുക്രീതി വാസ് ആണ് നായികയായെത്തിയത്.
അതേസമയം വിജയ് സേതുപതി നായകനാകുന്ന മഹാരാജ ജൂണ്‍ 14ന് റിലീസ് ചെയ്യും. ചിത്രത്തില്‍ അനുരാഗ് കശ്യപ് ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Tags